Monday
20 Aug 2018

എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ രണ്ടുമാസത്തേക്ക് റദ്ദാക്കി

By: Web Desk | Friday 8 December 2017 2:49 PM IST

കൊച്ചി: ശനിയാഴ്ച മുതല്‍ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ രണ്ടു മാസത്തേക്ക് റദ്ദാക്കി.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ റദ്ദാക്കുന്ന ട്രെയിനിലെ ജീവനക്കാരെ ട്രാക്ക് മെച്ചപ്പെടുത്തുക,പാളങ്ങളില്‍ മെറ്റലിടുക തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന അറ്റകുറ്റപ്പണികള്‍ക്കുള്ള എന്‍ജിനുകളില്‍ നിയോഗിക്കാനാണ് പരിപാടി.
യാത്രക്കാര്‍ക്ക് വലിയ ദുരിതം ഉണ്ടാക്കുന്നതാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ പുതിയ തീരുമാനം.
റദ്ദാക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍:

1. 66300 കൊല്ലം(7.45)കോട്ടയം എറണാകുളം (12.00)
2. 66301 എറണാകുളം (14.40) കോട്ടയം – കൊല്ലം (18.30)
3. 56387 എറണാകുളം (12.00) കോട്ടയം – കായംകുളം (14.45)
4. 56388 കായംകുളം (17.10) കോട്ടയം എറണാകുളം (2045)
5. 66307 എറണാകുളം 5.45 കോട്ടയം കൊല്ലം 9.30
6 . 66308 കൊല്ലം (11.10) കോട്ടയം എറണാകുളം (15.30)
7. 56381 എറണാകുളം (10.05) ആലപ്പുഴകായംകുളം ( 12.30)
8. 56382 കായംകുളം (13.10) ആലപ്പുഴഎറണാകുളം ( 15.30)

Related News