Tuesday
23 Jan 2018

മര്യാദ ലംഘിക്കുന്ന വിമാനയാത്രികരുടെ ശ്രദ്ധയ്ക്ക്

By: Web Desk | Friday 8 September 2017 5:25 PM IST

ന്യൂഡല്‍ഹി:

ഇന്ത്യയിലാദ്യമായി നോ ഫ്‌ളൈ ലിസ്റ്റ് പ്രസിദ്ധീകരിച്ച് വ്യോമ മന്ത്രാലയം. വിമാനയാത്ര സുരക്ഷിതവും സുഖകരവുമാക്കുക എന്നതാണ് നോ ഫ്‌ളൈ ലിസ്റ്റിന്റെ ഉദ്ദേശം.
ലൈംഗികമായോ, അപമര്യാദപരമായോ യാത്രക്കാരോട് പെരുമാറുന്നവര്‍ക്ക്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്‌. കൂടാതെ യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നവരും വ്യോമമന്ത്രാലയത്തിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുമെമെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു.
വ്യോമയാന മന്ത്രാലയവുമായുള്ള സംയുക്ത സമ്മേളനത്തിലാണ് പുതിയ യാത്രാ നയം പ്രസിദ്ധീകരിച്ചത്‌. മൂന്നു പ്രധാന ലിസ്റ്റുകളായിട്ടാണ് ഇത്തരത്തിലുള്ള യാത്രക്കാരെ തരംതിരിച്ചിരിക്കുന്നത്.

  • ആദ്യ ലിസ്റ്റ് പ്രകാരം ആംഗ്യത്തിലൂടെയും ഭാഷയിലൂടെയും അപമര്യാദയായി യാത്രക്കാരോട് പെരുമാറുന്നവര്‍ക്ക് മൂന്ന് മാസത്തേയ്ക്കാണ് യാത്ര അനുമതി നിഷേധിക്കുക.
  • ശാരീരിക ഉപദ്രവം, കയ്യേറ്റം എന്നീ കുറ്റങ്ങള്‍ ചെയ്യുന്നവരെ രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്തരക്കാര്‍ക്ക് ആറു മാസം വരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവാദമില്ല.
  • കാറ്റഗറി മൂന്ന് പ്രകാരം ഭീഷണിമുഴക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെയാണ് യാത്രാ വിലക്ക്. വിമാനത്തിന് നാശനഷ്ടങ്ങള്‍ വരുത്തുക, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

എല്ലാ എയര്‍ലൈന്‍സും ഈ ലിസ്റ്റ് സൂക്ഷിച്ചിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.