Monday
22 Oct 2018

‘പടയൊരുക്കം’ തുടങ്ങി

By: Web Desk | Wednesday 1 November 2017 11:16 PM IST

കാസർഗോഡ് ഹൊസങ്കടിയിൽ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘പടയൊരുക്കം’ യാത്ര മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഉത്ഘാടനം ചെയ്തു. എൽ ഡി എഫിനും ബിജെപി ക്കുമെതിരെയാണ് യാത്രയെന്ന് ആന്റണി പറഞ്ഞു. പാചകവാതക വില വർധന പിൻവലിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. ബിജെപി ക്കെതിരെയുള്ള പ്രതിപക്ഷ ഐക്യം സിപി എം തകർത്തുവെന്നും ആന്റണി ആരോപിച്ചു.

കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ അധ്യക്ഷതവഹിച്ചു. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, മുകുള്‍ വാസ്‌നിക്, കര്‍ണാടകമന്ത്രി യു.ടി.ഖാദര്‍, കെ.സി.വേണുഗോപാല്‍, കെ.സി.ജോസഫ്, ചെര്‍ക്കളം അബ്ദുള്ള, അനൂപ് ജേക്കബ്, ജി.ദേവരാജന്‍, വര്‍ഗീസ് ജോര്‍ജ്, പി.ഗംഗാധരന്‍ നായര്‍, ചെര്‍ക്കളം അബ്ദുള്ള, ജാഥാംഗങ്ങളായ വി.ഡി.സതീശന്‍,വി.കെ.ഇബ്രാഹിംകുഞ്ഞ്, കെ.പി.മോഹനന്‍, ബെന്നി ബഹനാന്‍, എം.കെ.മുനീര്‍, ഷിബു ബേബി ജോണ്‍, ഷാനിമോള്‍ ഉസ്മാന്‍, ജോണി നെല്ലൂര്‍, സി.പി.ജോണ്‍, റാംമോഹന്‍ എന്നിവര്‍ സംബന്ധിച്ചു.

കാസര്ഗോഡി ജില്ലയിലെ മൂന്നു സ്വീകരണങ്ങൾക്കു ശേഷം ജാഥ കണ്ണൂരിൽ പ്രവേശിക്കും.

Related News