Monday
25 Jun 2018

പതഞ്ജലിക്ക് തിരിച്ചടി; നെല്ലിക്കാ ജ്യൂസിന് നിരോധനം

By: Web Desk | Friday 25 August 2017 9:45 PM IST

പതഞ്ജലിക്ക് തിരിച്ചടി, ഉപയോഗയോഗ്യമല്ലെന്നപേരില്‍ നെല്ലിക്കാ ജ്യൂസ് ഡിഫന്‍സ് കാന്റീന്‍ സ്്‌റോര്‍ നിരോധിച്ചു.ടെസ്റ്റ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത ആസ്ഥാനമായ സെന്‍ട്രല്‍ ഫുഡ് ലാബ് ആണ് ജ്യൂസ് ഉപയോഗയോഗ്യമല്ലെന്ന നോട്ടീസ് പുറത്തുവിട്ടത്. ഇതിന്‌റെ വെളിച്ചത്തിലാണ് ഡിഫന്‍സ് കാന്റീന്‍ ഏറ്റവും പ്രചാരമുണ്ടായിരുന്ന ആംലാ ജ്യൂസിനെ കൈവിട്ടത്. 5000 കോടിയുടെ ബിസിനസ് സാമ്രാജ്യമുള്ള പതഞ്ജലിക്ക് വന്‍ നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്. പേരു നഷ്ടപ്പെടുന്നു എന്നതാണ് പ്രധാന കാര്യം.
പതഞ്ജലി ആംല ജ്യൂസ് പ്രമേഹചികില്‍സയുടെ പേരിലും മറ്റും ഏറെ വില്‍പനനേടിയിരുന്നതാണ്. നെസ്‌ലെയുടെ മാഗി നൂഡില്‍സ് നിരോധിച്ചതിലൂടെ പ്രസിദ്ധിനേടിയ സെന്‍ട്രല്‍ ലാബ് അതുവഴി ബാബാ റാംദേവിന് വലിയ കച്ചവടനേട്ടമാണ് ഉണ്ടാക്കിയത്. അതേ ലാബ്തന്നെ റാംദേവിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ കടക്കല്‍ കത്തിവയ്ക്കുന്നത് ഇന്ത്യന്‍ ബിസിനസ് സമൂഹം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.

Related News