Friday
20 Apr 2018

പശുമൂത്രം മുസ്ലിംങള്‍ക്കും മരുന്നാക്കാമെന്ന് ബാബ രാംദേവ്

By: Web Desk | Saturday 30 September 2017 6:23 PM IST

പശുമൂത്രം മുസ്ലിംങള്‍ക്കും മരുന്നാക്കാമെന്നും അങ്ങനെ ഖുര്‍ആനില്‍ പറയുന്നുണ്ടെന്നും ബാബ രാംദേവ് പറഞ്ഞു. ഹിന്ദുകമ്പനി ആണെന്നപേരില്‍ ചിലര്‍ പതഞ്ജലിയെ ഉന്നംവയ്ക്കുന്നുണ്ട്. ഞാനൊരിക്കലും ഒരു മുസ്ലിം കമ്പനിയെ അങ്ങനെ ലക്ഷ്യമിട്ടിട്ടില്ല. ഹിമാലയ ഡ്രഗ്‌സിലെ ഫറൂഖ്ഭായി യോഗഗ്രാമം തുടങ്ങാന്‍ ഭൂമിപോലും വിട്ടുതന്നിട്ടുണ്ട്. കുറച്ചുപേര്‍ വെറുപ്പിന്‌റെ മതിലുകള്‍ ഉയര്‍ത്താന്‍ പാടുപെടുന്നുണ്ട്. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാം ദേവ് ഇത് പറഞ്ഞത്. 10000 കോടിരൂപയുടെ വ്യാപാരപദ്ധതി പതഞ്ജലി തയ്യാറാക്കിയിട്ടുണ്ടെന്നും. താന്‍ പരിശീലിപ്പിക്കുന്ന അഞ്ഞൂറ് സന്യാസിമാരുടെ സംഘമായിരിക്കും തന്‌റെ പിന്തുടര്‍ച്ചക്കാരെന്നും രാം ദേവ് പറഞ്ഞു. അഞ്ഞൂറുവര്‍ഷംമുന്‍കൂട്ടിയാണ് താന്‍ ഇന്ത്യയുടെഭാവികാണുന്നതെന്നും താന്‍ ഒരിക്കലും ലഘുവായിചിന്തിക്കുന്നില്ലെന്നും രാംദേവ് പറയുന്നു.