Sunday
17 Dec 2017

മകനെ പീഡിപ്പിക്കാതെ തന്നെ ചോദ്യം ചെയ്യാൻ പി ചിദംബരം

By: Web Desk | Saturday 16 September 2017 11:44 AM IST

ന്യൂഡൽഹി:എയർ സെൽ – മാക്സിസ് കേസിൽ മകൻ കാർത്തിയെ പീഡിപ്പിക്കുന്നതിനു പകരം തന്നെ ചോദ്യം ചെയ്യാൻ മുൻ ധനമന്ത്രി പി ചിദംബരം. സിബിഐ പ്രചരിപ്പിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും ചിദംബരം പറഞ്ഞു.

ചിദംബരത്തിന്റെ മകൻ കാർത്തിയെ ചോദ്യംചെയ്യലിനായി കഴിഞ്ഞ ദിവസം സിബിഐ വിളിപ്പിച്ചിരുന്നു. പ്രതികളെയെല്ലാം പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവയ്പിച്ചെന്നുമാണ് കാർത്തിയുടെ നിലപാട്. ഇതുകൊണ്ട് തന്നെ സിബിഐ മുൻപാകെ ഹാജരാകാൻ കാർത്തി വിസമ്മതിച്ചു. കാർത്തിയുടെ വാദം തള്ളിയ സിബിഐ, കേസിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ് എന്ന നിലപാടിലാണ്.

 

 

Related News