Sunday
18 Feb 2018

മയിലിനും മോഹം വിമാനത്തില്‍ കയറാന്‍

By: Web Desk | Tuesday 13 February 2018 4:03 PM IST

ന്യൂയോര്‍ക്ക്:

വിമാനത്തില്‍ കയറാന്‍ മയിലിനുമുണ്ട് മോഹം. ഡെക്സറ്റര്‍ എന്നു പേരുള്ള മയിലാണ് ഫോട്ടോഗ്രാഫറായ ബ്രൂക്ക്ലിന്‍ സ്വദേശിനി വെന്‍റിക്കോയുടെ സന്തത സഹചാരി. വെന്‍റിക്കോ എവിടെ പോയാലും ഉണ്ടാകും ഡെക്സറ്റര്‍ എന്ന മയില്‍. വെന്‍റിക്കോയ്ക്ക് വിമാനം കയറേണ്ട ആവശ്യം ഉണ്ടായതിനെ തുടര്‍ന്നാണ് മയിലുമായെത്തിയത്. യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്ളൈറ്റില്‍ രണ്ടു ടിക്കറ്റ് റിസര്‍വ് ചെയ്തു.

ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ലഗേജ് കാര്‍ട്ടിനു മുകളില്‍ മയിലുമായി എത്തിയ വെന്റിക്കോയെ കണ്ട സുരക്ഷാഭടന്മാര്‍ ആദ്യമൊന്നു അമ്പരുന്നു. ഒരു തരത്തിലും മയിലിനെ അകത്തു പ്രവേശിപ്പിക്കില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടിക്കറ്റുണ്ടെന്നും പോയേ പറ്റുവെന്നും വെന്റിക്കോ പ്രതികരിച്ചു. മയിലുമായുള്ള മാനസികമായ അടുപ്പം മൂലമാണ് താന്‍ ഇതിനു തയ്യാറായതെന്നും ഇക്കാര്യത്തില്‍ ഏവിയേഷന്‍ നിയമത്തില്‍ കാതലായ മാറ്റമുണ്ടാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഒടുവില്‍ ഇരുവരുമില്ലാതെ വിമാനം പറന്നു.

ഇത്തരത്തില്‍ മാനസികമായ അടുപ്പമുള്ള മൃഗങ്ങളും പക്ഷികളുമായി വിമാനത്തില്‍ സഞ്ചരിക്കാനെത്തിയവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഇത്തരം ‘സ്നേഹികള്‍’ ഇനി വിമാനയാത്ര ചെയ്യുമ്പോള്‍ ആവശ്യമായി മുന്‍കരുതലെടുക്കേണ്ടിയിരിക്കുന്നു.

Related News