Tuesday
25 Sep 2018

ക്ഷേത്രത്തിലെ കഞ്ഞിസദ്യയിൽ പങ്കെടുത്തു കൊണ്ടിരുന്ന യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

By: Web Desk | Sunday 14 January 2018 3:32 PM IST

കൊല്ലം : ശാസ്താംനട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ കഞ്ഞിസദ്യയിൽ പങ്കെടുത്തു കൊണ്ടിരുന്ന മൂന്ന് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു.പുറത്തു നിന്ന് മാരകായുധങ്ങളുമായെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. അമ്പലത്തുംഭാഗം സ്വദേശി അനിൽകുമാർ, പുതുവിളയിൽ മനു, ചിറയുടെ വടക്കതിൽ ജയപ്രകാശ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. മണ്ഡല മകര ചിറപ്പിന്റെ സമാപന ദിവസമായ ഇന്ന് ഉച്ചയ്ക്ക് നടന്ന കഞ്ഞിസദ്യയിൽ പങ്കെടുത്തവരുടെ ഇടയിലേക്ക് മാരുതി സ്വിഫ്റ്റ് കാർ ഓടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വാഹനത്തിൽ കരുതിയിരുന്ന വാൾ എടുത്ത് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരേയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാസ്താംകോട്ട സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു.

Related News