Thursday
19 Apr 2018

പുതിയ കറൻസിയ്ക്കായി ആര്ബിഐയ്ക്ക് മുൻപിൽ വലഞ്ഞ് ജനം

By: Web Desk | Saturday 26 August 2017 11:00 AM IST

കഴിഞ്ഞദിവസം ഇറങ്ങിയ പുതിയ കറൻസികൾക്കായി ആര്ബിഐയ്ക്ക് മുൻപിൽ തിക്കും തിരക്കും. കാവിനിറത്തിലാണ് ഇരുനൂറിന്റെ പുതിയ നോട്ടുകൾ കേന്ദ്രം ഇറക്കിയിരുന്നത്.
നവംബറിലെ നോട്ട് നിരോധനത്തിനുശേഷം ആർബിഐ 2000 ,500 രൂപയുടെ നോട്ടുകളായിരുന്നു പുറത്തുവിട്ടത്.
എന്നാൽ ഇത്രയും വലിയ തുക മാറ്റി എടുക്കുന്നതിനുള്ള ബുദ്ധിമുട്ട്സാധാരണക്കാരെ ഏറെ വലച്ചിരുന്നു. പ്രതിസന്ധികൾക്കൊടുവിലാണ് ഇപ്പോൾ പുതിയ നോട്ടുകൾ ഇറക്കിയിരിക്കുന്നത്. ഇത് സാധാരണക്കാരായ ജനങ്ങൾക്ക് സഹായമാവുമെന്നാണ് പ്രതീക്ഷയെങ്കിലും നോട്ടുകളുടെ അച്ചടി ആദ്യഘട്ടത്തിലായതിനാല്‍ വളരെ കുറച്ചു നോട്ടുകള്‍ മാത്രമേ വിതരണത്തിനായി എത്തിയിട്ടുള്ളൂവെന്നത് സാധാരണക്കാരെ വലച്ചിരിക്കുകയാണ്.

. ആര്‍ബിഐ മേഖല ഓഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട ചില ബാങ്കുകളിലും മാത്രമാണ് നിലവില്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നത്. അതേസമയം എടിഎമ്മില്‍ പുതിയ നോട്ടുകള്‍ ലഭിക്കുന്നതിന് കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരുമെന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കും.

Related News