Tuesday
20 Feb 2018

കുരുമുളക് അവധി വ്യാപാരം നിരവധി കര്‍ഷകര്‍ക്ക് പണം നഷ്ടപ്പെട്ടു

By: Web Desk | Monday 12 February 2018 6:57 PM IST

മാനന്തവാടി:വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകരില്‍ നിന്ന് ക്വിന്റല്‍ കണക്കിന് കുരുമുളക് വാങ്ങി പണം നല്‍കാതെ നിരവധി പേരെ പറ്റിച്ചതായി പരാതി. ജിതിന്‍ പി.ടി ദീപൂ വടകരഎന്നിവരാണ് കര്‍ഷകരില്‍ നിന്ന് നെതര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നമാക്കി മാറ്റി കയറ്റി അയക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 400 രൂപവിലയുള്ള കുരുമുളക് 580 രൂപ നിരക്കില്‍ കുരുമുളക് ശേഖരിച്ചത്. ഇതില്‍ 10 ശതമാനം തുക അഡ്വാന്‍സ് നല്‍കുകയും ബാക്കി തുകയ്ക്ക് രണ്ടും മൂന്നും മാസം  അവധിക്ക് ചെക്ക് നല്‍കുകയുമായിരുന്നു.

ബാങ്കില്‍ എത്തിയപ്പോള്‍ അക്കൗണ്ടില്‍ പണം ഇല്ലെന്ന് പറഞ്ഞ് ചെക്ക് മടക്കി. ജിതിനെ അന്വേഷിച്ച് വടകരയിലെ വീട്ടില്‍ എത്തിയപ്പോള്‍ വിദേശത്താണെന്ന മറുപടിയാണ് ലഭിച്ചത്. ഏകദ്ദേശം 1520 കോടി രൂപയുടെ തട്ടിപ്പ്  നടന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ പോലീസ് കേസ് എടുക്കുവാന്‍ തയ്യാറായില്ല. സിവില്‍ കേസ് ആണെന്ന് പറഞ്ഞ് കോടതിയെ സമീപിക്കാനാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

കേസ് അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. തട്ടിപ്പ് നടത്തിയവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും, സ്വത്ത് കണ്ട് കെട്ടുകയും വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.