Sunday
24 Sep 2017

ലൈലയെക്കുറിച്ച് ഒരു നോവല്‍ എഴുതണമെന്നുണ്ട് -പെരുമ്പടവം.

By: Web Desk | Tuesday 15 August 2017 10:17 AM IST

റുപതിറ്റാണ്ട് ഒന്നിച്ചു ജീവിച്ചു.നാലുമക്കള്‍. അജി,അല്ലി,ശ്രീകുമാര്‍,രശ്മി അവസാനത്തെ 11വര്‍ഷം രോഗിയായിരുന്നു. രണ്ടുവര്‍ഷം തീര്‍ത്തും കിടപ്പായിരുന്നു. കൊച്ചുകുഞ്ഞിനെപ്പോലെയായിരുന്നു അക്കാലത്ത്. വല്ലാത്ത ശാഠ്യങ്ങള്‍. ഞാനെപ്പോളും അടുത്തുവേണം. എന്റെ കൈകള്‍ ഹൃദയത്തിനുമേല്‍് വയ്ക്കണം. അവള്‍ ഉറങ്ങും. എപ്പോഴെങ്കിലും കൈ എടുത്താല്‍ അവള്‍ അറിയും.ബഹളം വയ്ക്കും. രണ്ടു വര്‍ഷം എനിക്കൊന്നും എഴുതാനായിട്ടില്ല. എപ്പോഴും കൈ അവളുടെ ഹൃദയത്തിനുമുകളില്‍ വച്ച് അങ്ങനെ ഇരിക്കും. ഫോണ്‍ എടുക്കാന്‍പോലും സമ്മതിക്കില്ല. ശ്രീ..ശ്രീ അവ്യക്തമായശബ്ദത്തില്‍് വിളിക്കും. ഞങ്ങള്‍ കഷ്ടപ്പാടിന്‌റഎ വളിയിലേക്ക് കൈപിടിച്ച് ഇറങ്ങിയവരാണ്. ലൈലയെക്കുറിച്ച് ഒരു നോവല്‍ എഴുതണമെന്നുണ്ട് -പെരുമ്പടവം.