Tuesday
23 Jan 2018

ഇന്ധന വില വര്‍ധനവിനെതിരെ വാഹന പണിമുടക്ക്

By: Web Desk | Tuesday 19 September 2017 3:03 PM IST

കോഴിക്കോട്: ഇന്ധന വില വര്‍ധനവിനെതിരെ അസോസിയേഷന്‍ ഓഫ് വെഹിക്കള്‍ ഓണേഴ്ര്‍സ് കേരള (അവോക്ക്) യുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 21 ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്. സംസ്ഥാന മോട്ടോർ വെഹിക്കിള്‍ ആക്ട് പ്രകാരം സ്വന്തം പേരില്‍ രജിസ്ട്രര്‍ ചെയ്തിട്ടുളളവരാണ് പണിമുടക്കില്‍ പങ്കെടുക്കുമെന്നു അവോക്ക് സംസ്ഥാന കമ്മിറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു.
അവോക്ക് സംസ്ഥാന പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാനതല സമഗ്ര റോഡ് സുരക്ഷാ കാമ്പൈന്‍ ആരംഭിക്കും. മൂന്ന് ഘട്ട ങ്ങളിലായാണ് കാമ്പൈന്‍ . ലഘുലേഖ വിതരണം, ബോധവത്കരണ ക്ലാസുകള്‍, ഡ്രൈവര്‍മാര്‍ക്കുളള പ്രത്യേക ബോധവത്കരണ ക്യാമ്പ്, ഷോര്‍ട്ട് ഫിലിം, ഫോട്ടോ എക്‌സിബിഷന്‍ തുടങ്ങിയവ കാമ്പൈനില്‍ ഉള്‍പെടുത്തും. സംസ്ഥാന പ്രസിഡന്റ് മംഗലശ്ശേരി നൗഫല്‍, വി.കെ. ശിവാനന്ദ്, ജോര്‍ജ്ജ് സൈമ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.