Friday
21 Sep 2018

കുഫോസില്‍ പിജി സ്‌പോട്ട് അഡ്മിഷന്‍

By: Web Desk | Wednesday 12 September 2018 11:52 AM IST

കൊച്ചി – കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) എം.ബി.എ, എല്‍.എല്‍.എം.(മാരിടൈം ലോ), എം.ടെക്ക് ,  എം.എസ്.എസി കോഴ്‌സുകളില്‍  ഒഴിവുള്ള സീറ്റുകളിലേക്ക്   വെള്ളിയാഴ്ച (സെപ്തബര്‍ 14 , 2018) സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പനങ്ങാടുള്ള യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് രാവിലെ 10 .30 ന് ആണ്‌   സ്‌പോട്ട് അഡ്മിഷന്‍. പൊതുവിഭാഗത്തിലും മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്തിട്ടുള്ള വിഭാഗത്തിലും എന്‍.ആര്‍.ഐ ക്വാട്ടയിലും ഒഴിവുകള്‍ ഉണ്ട്‌.

എന്‍.ആര്‍.ഐ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവര്‍ പൊതു വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ അടക്കുന്ന ഫീസും രണ്ടായിരം  ഡോളറോ തത്തുല്ല്യമായ തുകയോ കൂടി പ്രത്യേക ഫീസായി ഒറ്റത്തവണ അടക്കണം. ആദ്യ സെമസ്റ്റര്‍ ഫീസിനോട് ഒപ്പമാണ് ഈ പ്രത്യേക ഫീസ് അടക്കേണ്ടത്.

കുഫോസിന്റെ പ്രവേശന പരീക്ഷ എഴുതാത്തവരെയും സ്‌പോട്ട് അഡ്മിഷന് പരിഗണിക്കും.

താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സംവരണ വിഭാഗത്തിലുള്ളവര്‍ അത്   തെളിയിക്കുന്ന രേഖയും സഹിതം രാവിലെ 10 മണിയ്ക്ക്‌   ഹാജരാകണം. ഒഴിവുകള്‍ ഉള്ള കോഴ്‌സുകളും സീറ്റുകളുടെ ലഭ്യതയും അറിയാന്‍ കുഫോസ് വെബ് സൈറ്റ് സന്ദര്‍ശിക്കുക. (www.kufos.ac.in) സന്ദര്‍ശിക്കുക. ഫോണ്‍-0484 2701085, 2703782

Related News