തിരുവനന്തപുരം: 2010 ലെ മുതുകുളം രാഘവന്‍പിള്ള പുരസ്‌കാരത്തിന് നടി ആറന്മുള പൊന്നമ്മ അര്‍ഹയായി. മുതിര്‍ന്ന അഭിനേതാക്കളുടെ ആയുഷ്‌കാല സംഭാവനകള്‍ പരിഗണിച്ച് മുതുകുളം രാഘവന്‍പിള്ള സാംസ്‌കാരിക സമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പതിനായിരം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സംവിധായകന്‍ എം പി സുകുമാരന്‍ നായര്‍ ചെയര്‍മാനും ചെറുകഥാകൃത്ത് പി പത്മധരന്‍, കവി ഡോ സുരേഷ് നൂറനാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 2010 ഓഗസ്റ്റ് രണ്ടാം വാരം മുതുകുളത്ത് വച്ച് നടക്കുന്ന അനുസ്‌മരണ സമ്മേളനത്തില്‍ വച്ച് പുരസ്‌കാരം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ എം പി സുകുമാരന്‍ നായരാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.
മുതുകുളം രാഘവന്‍ പിള്ള സാംസ്‌കാരിക സമിതി സെക്രട്ടറി വി രഘുനാഥ്, പ്രസിഡന്റ് എം ഗോപാലകൃഷ്‌ണന്‍, ഭാരവാഹികളായ എം വാസുദേവന്‍, ജി കൃഷ്‌ണകുമാര്‍, ആര്‍ ശ്രീകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
|