Home കായികം ചരമം പ്രവാസി Photo Gallery
 
സിനിമ
DATE : 2010-04-08
കന്നി നേട്ട ത്തിന്റെ നിറവില്‍ മോഹന്‍ സിത്താര
 
1986 ല്‍ തുടങ്ങിയ സംഗീത ജീവിതം  അറു­പത്തി രണ്ടോളം ചിത്ര­ങ്ങ­ളിലെ പാട്ടു­കള്‍ക്ക് സംഗീതം.. ഇതില്‍ ഭൂരി­ഭാ­ഗവും ഹിറ്റു ഗാന­ങ്ങ­ള്‍ പക്ഷേ അംഗീ­കാ­രം മോഹന്‍ സിത്താ­ര­യെ തേടിയെ­ത്തി­യത് വളരെ വൈകി പക്ഷേ സൂഫി പറഞ്ഞ കഥ­യിലെ ഗാന­ങ്ങള്‍ മികച്ച സംഗീത സംവി­ധാ­യ­ക­നുള്ള സംസ്ഥാന സര്‍ക്കാ­രിന്റെ പുര­സ്‌കാരം മോഹന്‍ സിത്താ­രയെ തേടി­യെ­ത്തി. അവ­സാനം അംഗീ­കാരം അദ്ദേ­ഹത്തെ തേടിയെ­ത്തി. മി­ക­ച്ച സൃ­ഷ്ടി­കള്‍ ന­ട­ത്തി­യിട്ടും കാര്യ­മായ പരി­ഗ­ണന ലഭി­ക്കാത്ത സംഗീത സംവി­ധാ­യ­കര്‍ അത്ര പുതിയ കാര്യ­മ­ല്ല. 
ഒന്ന് മുത­ല്‍ പൂജ്യം വരം എന്ന ചിത്ര­ത്തിലെ രാരീ..­രാ­രീരം എന്ന് തുട­ങ്ങുന്ന  ആദ്യ ഗാനം തന്നെ മല­യാ­ളി­കള്‍ നെഞ്ചേ­റ്റി­യി­രു­ന്നു.പിന്നീ­ട­ങ്ങോട്ട് നിര­വധി ഹിറ്റു­കള്‍ ഇദ്ദേഹം മല­യാ­ളി­കള്‍ക്ക് സമ്മാ­നി­ച്ചു. ഇതുവരെ അറു­പ­ത്തി രണ്ടോളം പാട്ടു­കള്‍ക്ക് സംഗീതം നിര്‍വ്വ­ഹിച്ച അദ്ദേഹം നിര­വധി പുതിയ പാട്ടു­കളുമായി അണി­യ­റ­യില്‍ സജീവം. അ­വാര്‍­ഡി­ന്റെ വ­ക്കോ­ള­മെ­ത്തി അ­വാര്‍­ഡ് ന­ഷ്ട­പെ­ടു­മ്പോഴും മോ­ഹന്‍ സി­ത്താ­ര­യ്­ക്ക് ദുഖം ലവ­ലേ­ശ­മി­ല്ല..കാര­ണം അ­ദ്ദേ­ഹ­ത്തി­ന് അ­വാ­ര്‍­ഡി­നേ­ക്കാള്‍ പ്രി­യം സം­ഗീ­ത­ത്തോ­ടാ­യി­രു­ന്നു.. ത­ന്റെ ക­ഴി­വി­ന് വേ­ണ്ട അം­ഗീ­കാ­രം നല്‍­കു­ന്ന ഒരു നാള്‍ വരും എന്ന­ത് അ­ദ്ദേ­ഹ­ത്തി­ന് അറി­യാ­മാ­യി­രു­ന്നു,  .പ്രി­യാ­ന­ന്ദന്‍ സം­വി­ധാ­നം ചെയ്­ത സൂ­ഫി പ­റ­ഞ്ഞ ചി­ത്ര­ത്തി­ന് സം­ഗീ­തം നി­ര­വ്വ­ഹി­ച്ച­തി­നാണ് അദ്ദേഹത്തിന് ഇത്ത­വണ അവാര്‍ഡ് ലഭി­ച്ചത്.. ഇ­തി­ന് മുന്‍­പ് ചി­ല സ്വ­കാ­ര്യ ചാ­ന­ലു­ക­ളു­ടെ അ­വാര്‍­ഡ് ഇ­ദ്ദേ­ഹം സ്വ­ന്ത­മാ­ക്കി­യി­ട്ടു­ണ്ടെ­ങ്കി­ലും ഈ അ­വാര്‍­ഡ് മോ­ഹന്‍ സി­ത്താ­ര­യു­ടെ സം­ഗീ­ത­ത്തി­ന് ലഭിച്ച ജന­ങ്ങ­ളുടെ അംഗീ­കാ­ര­മാ­യാണ് അദ്ദേഹം കരു­തു­ന്ന­ത്.
 
Email
Feedback
 
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
സജിതയെ അറിയാന്‍ മേദിനിചേച്ചി
നാടകത്തിനും കലയ്ക്കുംaവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സജിത മഠത്തിലുമായി വിപ്ലവ പ്രവര്‍ത്തകയും കേരളത്തിന്റെ പടപ്പാട്ടുകാരിയുമായ പി കെ മേദിനി...
 
സന്തോഷത്തിന്റെ രണ്ടുനാള്‍  
നീര്‍മാതളത്തിന്റെ ഓര്‍മ്മ  
സമരഭൂമിയിലെ വിപ്ലവനായികമാര്‍  
കോട്ടയത്തിന്റെ ജനകീയ കളക്ടര്‍ സാരഥ്യമൊഴിയുമ്പോള്‍  
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies