കോഴിക്കോട്: സിനിമാ- സീരിയല്‍ നടനും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ കെ ടി നിര്‍മല്‍ പ്രകാശ് (50) അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം.
കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രത്തിന് ശബ്ദം നല്‍കിയതിലൂടെ പ്രശസ്തനായ നിര്‍മല്‍ നൂറിലേറെ ചിത്രങ്ങളില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വേഷം, സൂര്യന്‍ തുടങ്ങി നിരവധി സിനിമകളിലുമഭിനയിച്ചു. ചാരുലത, സ്വന്തം, വസുന്ധര മെഡിക്കല്‍സ്, ഐ-വിറ്റ്‌നസ്, വജ്രം തുടങ്ങിയ മെഗാപരമ്പരകളിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായിരുന്നു.
എരഞ്ഞിക്കല്‍ കോലോടിതെക്കയില്‍ ആണ്ടിയുടെ മകനാണ്. മാതാവ്: ലക്ഷ്മി. സഹോദരന്‍:പരേതനായ സുനില്‍ പ്രകാശ്.
|