Home കായികം ചരമം പ്രവാസി Photo Gallery
 
സിനിമ
DATE : 2011-02-15
'ഗദ്ദാമ' സിനിമക്കെതിരെ നിയമനടപടി സ്വീകരിക്കും
കോഴിക്കോട്: കമല്‍ സംവിധാനം ചെയ്ത് ഈയിടെ പുറത്തിറങ്ങിയ 'ഗദ്ദാമ' എന്ന സിനിമയുടെ കഥ താനെഴുതിയതാണെന്ന് സലീം കുരിക്കളകത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. മാധ്യമം ആഴ്ചപ്പതിപ്പിലെ പ്രവാസം പംക്തിയില്‍ 'ഗദ്ദാമ' എന്ന തലക്കെട്ടില്‍ 2000 ഒക്‌ടോബര്‍ 20 ന് പ്രസിദ്ധീകരിച്ച കഥയാണ് കമല്‍ അതേ പേരില്‍ സിനിമയാക്കിയത്. ഗദ്ദാമ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തന്നെ കഥയുടെ കാര്യം സൂചിപ്പിച്ച് കമലിന് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച കഥ തന്റെ അനുവാദമില്ലാതെ സ്വന്തം പേരില്‍ സിനിമയാക്കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് സലീം കുരിക്കളകത്ത് അറിയിച്ചു. പത്രസമ്മേളനത്തില്‍ വി എ മജീദ്, റഹ്മാന്‍ മുന്നൂര്‍, വി പി ഒ നാസര്‍, ബഷീര്‍ കോടമ്പുഴ എന്നിവര്‍ പങ്കെടുത്തു.
 
Email
Feedback
 
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
സജിതയെ അറിയാന്‍ മേദിനിചേച്ചി
നാടകത്തിനും കലയ്ക്കുംaവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സജിത മഠത്തിലുമായി വിപ്ലവ പ്രവര്‍ത്തകയും കേരളത്തിന്റെ പടപ്പാട്ടുകാരിയുമായ പി കെ മേദിനി...
 
സന്തോഷത്തിന്റെ രണ്ടുനാള്‍  
നീര്‍മാതളത്തിന്റെ ഓര്‍മ്മ  
സമരഭൂമിയിലെ വിപ്ലവനായികമാര്‍  
കോട്ടയത്തിന്റെ ജനകീയ കളക്ടര്‍ സാരഥ്യമൊഴിയുമ്പോള്‍  
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies