Saturday
18 Nov 2017

പ്രാവിന് ടിക്കറ്റ് നൽകിയില്ല:കണ്ടക്ടർക്കെതിരെ നടപടി

By: Web Desk | Sunday 10 September 2017 2:22 PM IST

ടിക്കറ്റെടുക്കാതെ പ്രാവിനെ യാത്ര ചെയ്യാൻ അനുവദിച്ച  ബസ്സ് കണ്ടുക്ടർക്ക് നേരെ നടപടി. തമിഴ്നാട് സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷനിലെ ജീവനക്കാരനായ കണ്ടക്ടർക്കാണ് കഴിഞ്ഞ തിങ്കളാഴ്ച മെമ്മോ ലഭിച്ചത്.
പ്രാവ് ബസ്സിൽ യാത്ര ചെയ്തിരുന്ന മദ്യപാനിയായ ഒരുവ്യക്തിയുടെകൂടെ വന്നതാവാം എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഹാരുർ ടൗണിനെയും ഇല്ലവാടിയെയും ബന്ധിപ്പിക്കുന്ന റൂട്ടിലാണ് സംഭവം അരങ്ങേറിയത്. ബസ്സിൽ ചെക്കർ കയറിയ സമയത്ത് പ്രാവ് ബസിന്റെ ജനാലയിൽ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ട ചെക്കർ പ്രാവിനു ടിക്കറ്റ് നൽകിയോ എന്ന് കണ്ടക്ടരോട് ആരാഞ്ഞു. നൽകിയിട്ടില്ലെന്നറിഞ്ഞപ്പോൾ മൃഗങ്ങൾക്കും ടിക്കറ്റ് നിർബന്ധമാണെന്ന് പറയുകയായിരുന്നു. ഈ സംഭവത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം കണ്ടക്റ്റർക്ക് മെമോ നൽകുകയായിരുന്നു.

Related News