Thursday
15 Nov 2018

നെയ്യാറ്റിന്‍കര സംഭവം: സംഭവിക്കാന്‍ പാടില്ലാത്തത്: മുഖ്യമന്ത്രി

By: Web Desk | Tuesday 6 November 2018 9:58 PM IST

കൊയിലാണ്ടി: നെയ്യാറ്റിന്‍കരയില്‍ ഡി വൈ എസ് പി യുമായുള്ള തര്‍ക്കത്തിനിടയില്‍ യുവാവ് കാര്‍ കയറി മരിച്ച സംഭവം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. ഡി വൈ എസ് പി യെ സസ്‌പെന്‍ഡ് ചെയ്തു. എ എസ് പി യുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും.സംഭവം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് നാടിന്റ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ശ്രമം നടക്കുന്നു. അത്തരക്കാര്‍ അതിന്റ മണ്ണ് കേരള മല്ലെന്ന് കുറച്ചു നാള്‍ കൊണ്ട് തിരിച്ചറിയും. നാടിന്റെ പൊതു അവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ പുറത്ത് ചിലയിടങ്ങളില്‍ പയറ്റിതെളിഞ്ഞ കാര്യങ്ങള്‍ ഈ മണ്ണില്‍ തെളിയിച്ചു കളയാമെന്ന ധാരണയില്‍ നില്‍ക്കേണ്ട. അവര്‍ അതിനുള്ള ശേഷിയില്‍ എത്തിയിട്ടില്ല. പിണറായി പറഞ്ഞു.

Related News