Saturday
18 Nov 2017

തോമസ് ചാണ്ടി; ഉചിതമായ തീരുമാനം തക്ക സമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി

By: Web Desk | Tuesday 14 November 2017 4:25 PM IST

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉചിതമായ തീരുമാനം തക്ക സമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ മനസ്സിലാക്കാനുണ്ട്. രണ്ട് ജഡ്ജിമാരാണ് കേസ് കേട്ടത്. എന്‍ സി പി എങ്ങനെയാണ് ചിന്തിക്കുന്നതെന്നും മനസ്സിലാക്കാനുണ്ട് പിണറായി വ്യക്തമാക്കി. രാജിയുണ്ടാകുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല.
പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കോടതിയുടെ പരാമര്‍ശം ഗൗരവമുള്ളതുതന്നെയാണ്. മുന്നണിയിലെ ഒരു പാര്‍ട്ടിക്കുംമന്ത്രിക്കുമെതിരെ സിപിഐ പരസ്യമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടില്ലെന്നും എന്നാല്‍ പാര്‍ട്ടി നിലപാടുകള്‍ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു.

 

Related News