Sunday
19 Nov 2017

ഇന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി മല ചവിട്ടും

By: Web Desk | Monday 16 October 2017 10:46 AM IST

 

പത്തനംതിട്ട: തീര്‍ത്ഥാടന പരിപാടികള്‍ വിലയിരുത്താന്‍ ഇന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി മല ചവിട്ടും. ശബരിമല മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടനം വിലയിരുത്താനായാണ് മുഖ്യമന്ത്രി ശബരിമലയിലെത്തുന്നത്. പിണറായി വിജയന്‍ ഇതാദ്യമായാണ് ശബരിമലയിലെത്തുന്നത്. പമ്പയിലും സന്നിധാനത്തുമായി നാല് പദ്ധതികള്‍ക്കും മുഖ്യമന്ത്രി തുടക്കമിടും. പമ്പയിലെ സ്‌നാന ഘട്ട നവീകരണം സന്നിധാനത്തെ ശുദ്ധജല സംഭരണി, പുണ്യ ദര്‍ശന കോപ്ലക്‌സ്, എന്നിവയ്ക്ക് മുഖ്യമന്ത്രി തറക്കല്ലിടും. 4.99 കോടി രൂപ മുടക്കി ടൂറിസം വകുപ്പാണ് പുണ്യ ദര്‍ശന കോംപ്ലക്‌സ് നിര്‍മിക്കുന്നത്.ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. വിവിധ വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് ഒക്ടോബര്‍ 15നകം നല്‍കുമെന്നും, കഴിഞ്ഞ സീസണില്‍ ലഭിച്ചതില്‍ കൂടുതല്‍ തുക ആവശ്യമെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളെ വിവരം അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 

Related News