Monday
17 Dec 2018

ധോണിയോടൊപ്പം കളിക്കുകയെന്നത് എന്‍റെ സ്വപ്നമാണ്; സഞ്ജു സാംസണ്‍

By: Web Desk | Monday 29 January 2018 5:51 PM IST

കൊച്ചി:

വിക്കറ്റ് കീപ്പര്‍ ഇതിഹാസ താരമായ ധോണിക്ക് പകരക്കാരനാവാന്‍ എനിക്ക് ഒരിക്കലും കഴിയില്ലെന്ന് സഞ്ജു സാംസണ്‍. ധോണിയോടൊപ്പം കളിക്കുകയെന്നത് സ്വപ്നമാണെന്നും ധോണിക്ക് തുല്യം ധോണി മാത്രമെന്നും സഞ്ജു പറഞ്ഞു.

എെ പിഎല്‍ എന്നെ സംബന്ധിച്ചിടത്തോളം മികച്ച അവസരമാണ്. പുതിയ താരങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിലെത്താന്‍ ഐപിഎല്‍ മികച്ച അവസരമാണ്. കഴിവിന്‍റെ പരമാവധി മികച്ച പ്രകടനം കാഴ്ച്ചവെക്കാനാണ് ശ്രമിക്കുന്നത്, സഞ്ജു കൂട്ടിച്ചേര്‍ത്തു.

മലയാളികളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും രഹാനെയുടെ കൂടെ വീണ്ടും കളിക്കാന്‍ സാധിക്കുന്നത് സന്തോഷകരമാണെന്നും രാഹുല്‍ ദ്രാവിഡിന്‍റെ കീഴിലല്ല പരിശീലിക്കുന്നത് എന്നതില്‍ വിഷമമുണ്ടെന്നും സഞ്ജു പറഞ്ഞു.