Tuesday
16 Oct 2018

പ്ലസ്ടു പരീക്ഷാഫലം 10ന്

By: Web Desk | Sunday 6 May 2018 8:54 PM IST

തിരുവനന്തപുരം:

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 10 ന് പ്രഖ്യാപിക്കും. ഇന്നലെ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം പരീക്ഷാ ഫലത്തിന് അംഗീകാരം നല്കി.

ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ അധ്യക്ഷതയിലാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് യോഗം സംയുക്തമായി ചേര്‍ന്നത്.

വിദ്യാഭ്യാസ മന്ത്രിയുടെ സമയം കൂടി പരിഗണിച്ച ശേഷമാകും 10ന് എപ്പോഴാണ് ഫലപ്രഖ്യാപനം നടത്തുക എന്നു തീരുമാനം കൈക്കൊള്ളുക.