Monday
16 Jul 2018

‘വലിയ വായില്‍ പ്രസംഗം.. പ്രവൃത്തികള്‍ കുറവ്’: എന്‍.സി.പി

By: Web Desk | Thursday 10 August 2017 10:06 AM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിച്ച് എന്‍.സി.പി. മോദി വലിയ വായില്‍ പ്രസംഗിക്കുകയും എന്നാല്‍, പ്രവൃത്തികള്‍ വളരെ കുറവാണെന്നുമാണ് വിമര്‍ശനം. അദ്ദേഹത്തിന് പ്രസംഗിക്കാന്‍ മാത്രമേ കഴിയൂ.

നമ്മുടെ രാജ്യം നിരവധി പ്രശ്‌നങ്ങളാണ് ഇന്ന് നേരിടുന്നത്. ഇക്കാര്യത്തില്‍ മോദി എന്താണ് സംസാരിച്ചതെന്നും എന്‍.സി.പി നേതാവ് മജീദ് മേമന്‍ ചോദിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ മോദിയോ കേന്ദ്ര സര്‍ക്കാരോ ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസംഗിക്കുകയല്ലാതെ മോദി എന്താണ് രാജ്യത്തിനു വേണ്ടി ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

Related News