Saturday
22 Sep 2018

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പുനടത്തിയ ശാഖ സിബിഐ പൂട്ടി സീല്‍ ചെയ്തു

By: Web Desk | Monday 19 February 2018 12:16 PM IST

മുംബൈ: പ്രമുഖ വജ്ര വ്യാപാരി നീരവ് മോദിയുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് നടന്ന പിഎന്‍ബി ബാങ്കിന്റെ ശാഖ സിബിഐ സീല്‍ ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എംസിബി ബാഡി ഹൗസ് ശാഖ ആണ് പൂട്ടി സിബിഐ സീല്‍ ചെയ്തത്.

ശാഖയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്ത് ഒരു ദിവസം കഴിഞ്ഞപ്പോളാണ് അന്വേഷണസംഘം ശാഖ സീല്‍ ചെയ്തത്. ജനറല്‍ മാനേജര്‍ തലത്തിലുള്ള അഞ്ച് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തു വരികയാണ്. അനധികൃത സാമ്ബത്തിക തട്ടിപ്പില്‍ ബാങ്കിലെ മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു.

Related News