Saturday
22 Sep 2018

പിഎന്‍ബി: എന്‍ഫോഴ്‌സ്‌മെന്റിന് നോട്ടീസ്

By: Web Desk | Wednesday 7 March 2018 10:31 PM IST

ന്യൂഡല്‍ഹി: പിഎന്‍ബി വായ്പ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഡല്‍ഹി ഹൈകോടതിയുടെ നോട്ടീസ്. കേസ് അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നോട്ടീസ് അയച്ചത്. തട്ടിപ്പ് നടത്തിയ നീരവ് മോഡിയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. നീരവ് മോഡിയുടെ അഭിഭാഷകന്‍ കേസിലെ വസ്തുതകള്‍ ശരിയല്ലെന്നാണ് കോടതിയെ അറിയിച്ചത്. കൂടാതെ തട്ടിപ്പ് നടന്ന തുകയുടെ കൃത്യമായ കണക്കുമില്ല. അതിനാല്‍ തന്നെ കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് കോടതി മാര്‍ച്ച് 19ലേക്ക് മാറ്റി.
കേസിലെ പ്രതി മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ് വൈസ് പ്രസിഡന്റ് വിപുല്‍ ചൈതാലിയയെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Related News