Wednesday
22 Nov 2017

പോക്‌സോ; പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവിന് മൂന്നുവര്‍ഷം തടവ്

By: Web Desk | Tuesday 22 August 2017 5:29 PM IST

പതിനഞ്ചുവയസുകാരിയുടെ കൈപിടിച്ചുപ്രണയാഭ്യര്‍ത്ഥന നടത്തിയ 23 വയസുകാരന്്് മൂന്നു വര്‍ഷം തടവ്.മുംബെ സ്വദേശിയായ യുവാവ് വീടിനു സമീപവാസിയായ പെണ്‍കുട്ടിയെ നടുറോഡില്‍ കടന്നു പിടിച്ച് പ്രേമം അറിയിച്ചത് 2015 ഓഗസ്റ്റ് പത്തിനാണ്. എതിര്‍ത്ത കുട്ടിയെ അധിക്ഷേപിക്കുകയും തന്നെ സ്‌നേഹിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തു. കുട്ടി ഓടി തൊട്ടടുത്ത മാര്‍ക്കറ്റില്‍ കടക്കുകയും അവിടെ തന്റെ ബന്ധുവായ സ്ത്രീയെ കണ്ട് വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു. അവര്‍ അമ്മയെ വിളിച്ചുവരുത്തി പൊലീസ് സഹായം തേടുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന പോക്‌സോ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്..

Related News