Monday
23 Jul 2018

കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ആത്മഹത്യ: അഞ്ച് അറസ്റ്റ്

By: Web Desk | Sunday 15 October 2017 8:39 PM IST

ബാഗ്പത്(യുപി): കൂട്ടബലാത്സംഗം ചെയ്തവരുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മരണത്തില്‍ യു പി പൊലീസ് നീതി കാട്ടി. കുറ്റവാളികളായ അഞ്ചുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
അതേസമയം കേസിനോടനുബന്ധിച്ച് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കൂട്ടബലാത്സംഗം ചെയ്തയാളുകള്‍ക്കെതിരെ പരാതിനല്‍കിയതിനെത്തുടര്‍ന്ന് കുറ്റവാളികള്‍ പതിനാറുകാരിയായ പെണ്‍കുട്ടിയ്‌ക്കെതിരെ, പരാതി പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും ബലാത്സംഗം ചെയ്യുമെന്ന ഭീഷണി ഉയര്‍ത്തിയിരുന്നു.
ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
കുറ്റവാളികളെ കോടതിയ്ക്ക് മുമ്പില്‍ ഹാജരാക്കുമെന്നും മുമ്പുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായും എസ്പി ജയ്പ്രകാശ് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നു.

Photo Courtesy: ANI
Related News