Thursday
15 Nov 2018

യോഗിക്ക് മുന്നില്‍ മുട്ടിലിഴയുന്ന പൊലീസ്

By: Web Desk | Saturday 28 July 2018 1:45 PM IST

ല​ക്നൗ: യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ മു​ന്നി​ല്‍ മു​ട്ടു​മ​ട​ക്കി അനുഗ്രഹം തേടിയ പൊ​ലീ​സ് ഓ​ഫീ​സ​റു​ടെ ന​ട​പ​ടി വി​വാ​ദ​ത്തി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ലു​ള്ള  ക്ഷേ​ത്ര​ത്തി​ല്‍​വ​ച്ചാ​ണ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍  യൂണി​ഫോ​മി​ല്‍ യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ മു​ന്നി​ല്‍ മു​ട്ടു​കു​ത്തി​നി​ന്ന് അ​നു​ഗ്ര​ഹം വാ​ങ്ങു​ന്ന​ത്.

ഗോരഖ്പുരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍കുമാര്‍. അദ്ദേഹം മുട്ടില്‍ നിന്നു കൊണ്ട് യോഗിയില്‍  നിന്ന് ആശീര്‍വാദം വാങ്ങുന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. യോഗി ആദിത്യനാഥിനെ യൂണിഫോമിലുള്ള പൊലീസുകാരന്‍ പൂജിക്കുന്നുവെന്നതാണ് വിമര്‍ശനങ്ങളുടെ ശക്തി കൂടാന്‍ കാരണം.

ഫോട്ടോയില്‍ യോഗിക്ക് മാല ചാര്‍ത്തുന്നതും ഭക്തിബഹുമാനത്തോടെ മുട്ടികുത്തി നില്‍ക്കുന്ന പ്രവീണ് കുമാറിന് യോഗി ആദിത്യനാഥിന് തിലകം ചാര്‍ത്തുന്നതും ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. ഫീലിങ്ങ് ബ്ലസ്ഡ് എന്ന ഇമോജിയോടൊപ്പമാണ് പ്രവീണ്‍കുമാര്‍ യോഗിയുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ പൂ​ജാ​രി എ​ന്ന നി​ല​യി​ലാ​ണ് യോ​ഗി​യി​ല്‍​നി​ന്ന് അ​നു​ഗ്ര​ഹം വാ​ങ്ങി​യ​തെ​ന്ന് പ്ര​വീ​ണ്‍ പി​ന്നീ​ട് പ​റ​ഞ്ഞു. എ​ന്നാ​ല്‍ പ്ര​വീ​ണി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഇതിനിടെ വന്നത്.

Related News