Thursday
24 Jan 2019

ശബരിമല: വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധം

By: Web Desk | Friday 9 November 2018 6:29 PM IST

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലത്ത് എത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പൊലീസിന്‍റെ പാസ് നിര്‍ബന്ധമാക്കി. തീര്‍ഥാടകര്‍ പ്രാദേശിക പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പാസ് ഉറപ്പാക്കണം. പാസ് പതിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലിലും മറ്റു പ്രദേശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കില്ല.
പ്രളയത്തെ തുടര്‍ന്ന് നിലയ്ക്കല്‍ വരെ മാത്രമെ വാഹനങ്ങള്‍ കടത്തിവിടു. ഇവിടെയാണ് വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിച്ചിരിക്കുന്നത്. ഇവിടെ നിന്ന് കെഎസ്ആര്‍ടിസിയിലാകും തീര്‍ഥാടകരെ പമ്പയിലേക്കും തിരികെ നിലയ്ക്കലിലേക്കും കൊണ്ടു പോകുക.
Related News