Monday
23 Jul 2018

പോലിസിന്റെ ഏകപക്ഷിയമായ നിലപാടിന് എതിരെ സി പി ഐ

By: Web Desk | Saturday 10 February 2018 9:17 PM IST

മാനന്തവാടി: തലപ്പുഴയില്‍ സി പി ഐ സ്ഥാപിച്ച കൊടികള്‍ എകപക്ഷിയമായി നീക്കം ചെയ്ത തലപ്പുഴ എസ്‌ഐയുടെ നിലപാടില്‍ സി പി ഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മറ്റി പ്രതിഷേധിച്ചു.തലപ്പുഴ ടൗണിലും പരിസരത്തും സ്ഥാപിച്ച കൊടികളും തോരണങ്ങളും തലപ്പുഴ എസ്.ഐയുടെ നേതൃത്വത്തില്‍ മുന്നറിയപ്പ് ഇല്ലതെ രാവിലെ നീക്കം ചെയ്യുകയായിരുന്നു. കൊടികള്‍ തങ്ങള്‍ അഴിച്ച് മാറ്റുമെന്ന് അറിയിച്ചെങ്കിലും എസ്‌ഐ എകപക്ഷിയമായി നടപടി തുടര്‍ന്നു. സി പി ഐ ശക്തമായ നിലപാട് സ്വീകരിച്ചതോടെ എസ് ഐ നടപടിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ചില യുവജന സംഘടനകള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ പോലിസ് നീക്കം ചെയ്തില്ല. സി പി ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥപിച്ച ബോര്‍ഡുകളും കൊടിതോരണങ്ങളും സമ്മേളന നടപടി അവസാനിച്ചതമുതല്‍ പുര്‍ണ്ണമായും നീക്കം ചെയ്യുന്നതിനിടയിലാണ് പോലിസ് നടപടി സ്വീകരിച്ചത്.
തലപ്പുഴ എസ് ഐക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് സി പി ഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ലോക്കല്‍ സെക്രട്ടറി ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. ജോണി മറ്റത്തിലാനി, പി. റയിസ്, അസ്സിസ് കോട്ട, പി.നാണു, അബ്ബാസ് പൊറ്റമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related News