Monday
17 Dec 2018

നാഗാലാ‌ൻഡ് വോട്ടിങ്ങിനിടെ ബോംബാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

By: Web Desk | Tuesday 27 February 2018 11:36 AM IST

കൊഹിമ: നാ​​​ഗാ​​​ലാ​​​ൻ​​​ഡി​​​ൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനിടെ ടിസിത് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷന് നേരെ ബോംബേറ്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇത് മാറ്റി നിര്‍ത്തിയാല്‍ പൊതുവെ സമാധാനപരമായാണ് നടക്കുന്നത്.

സമാധാനപരമായി തെരഞ്ഞെടുപ്പ് അവസാനിക്കുമെന്നാണ് കരുതുന്നതെന്ന് ടി.ആര്‍. സീലിയാങ്ങ് പറഞ്ഞു. നാഗാലാന്‍ഡിന് പുറമെ മേഘാലയായിലും തൈരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രണ്ടിടത്തും 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. രാവിലെ ഏഴ് മുതല്‍ നാലു മണിവരെയാണ് വോട്ടെടുപ്പ്. എന്നാല്‍, നാഗാലാന്‍ഡിലെ ഉള്‍പ്രദേശങ്ങളില്‍ പോളിങ് സമയം മൂന്ന് മണിയോടെ സമാപിക്കും.

നാ​​​ഗാ​​​ലാ​​​ൻ​​​ഡി​​​ലെയും മേ​​​ഘാ​​​ല​​​യ​​​യി​​​ലെയും 59 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് ഇ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്നത്. മാ​​​ർ​​​ച്ച് മൂ​​​ന്നി​​​നു ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും.