Friday
19 Oct 2018

പോപ്പുലര്‍ ഓട്ടോക്രോസിന് ആവേശകരമായ തുടക്കം

By: Web Desk | Saturday 13 January 2018 7:18 PM IST

കൊച്ചി:സിയാല്‍ കണ്‍വെന്‍ഷന്‍ മൈതാനിയില്‍ പ്രത്രേകം തയ്യാറാക്കിയ ഒന്നര കിലോമീറ്റര്‍ ട്രാക്കില്‍ നാലുചക്രവാഹനങ്ങള്‍ക്കായി സംഘടിപ്പിച്ച പ്രഥമ പോപ്പുലര്‍ ഓട്ടോക്രോസിന് തുടക്കമായി. ഇന്നലെ രാവിലെ 10 ന് ആരംഭിച്ച ഓട്ടോ ക്രോസില്‍ ഏഴ് കാറ്റഗറിയിലായി 80 ല്‍  പരം മല്‍സരാര്‍ത്ഥികള്‍ പങ്കെടുത്തു. 1100 സിസി , 1400 സിസി, 1650 സിസി, ജിപ്‌സി, കേരള ക്ലാസ്, ലേഡീസ് , ഇന്ത്യന്‍ ഓപ്പണ്‍ എന്നീ കാറ്റഗറികളിലാണ് മല്‍സരം നടന്നത്.ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് ക്ലബ് ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരം ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്ട് ക്ലബിന്റെ സഹകരണത്തോടെയാണ് പോപ്പുലര്‍ ഓട്ടോക്രോസ് അരങ്ങേറുന്നത്. ഓരോ കാറ്റഗറിയില്‍ നിന്നും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ നാളെ (14.01.18) ഉച്ചകഴിഞ്ഞ് 2 മുതല്‍ നടക്കുന്ന ഫൈനലില്‍ മാറ്റുരയ്ക്കും. രണ്ടേകാല്‍ ലക്ഷം രൂപയാണ് വിജയികള്‍ക്കുള്ള ആകെ സമ്മാനത്തുക. വൈകിട്ട് 6 ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.

പീറ്റ്‌സ് ഓട്ടോമോട്ടീവ് പ്രോഡക്ട്‌സിന്റ ആഡംബര വാഹന പ്രദര്‍ശനമായ പീറ്റ്‌സ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡിനോടനുബന്ധിച്ചാണ് ഓട്ടോക്രോസ് സംഘടിപ്പിക്കുന്നത്.

 

Related News