Sunday
23 Sep 2018

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പോസ്റ്റുമാന്‍ മരിച്ചു

By: Web Desk | Tuesday 22 May 2018 10:07 PM IST

ബന്തുടക്ക: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പോസ്റ്റുമാന്‍ മരിച്ചു. ചെങ്കള ചാമക്കൊച്ചിയിലെ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനും പാടി ഭണ്ഡാരം കുഴി സ്വദേശിയുമായ കൃഷ്ണനായക്കാ(50)ണ് മരിച്ചത്. ഇന്ന്  രാവിലെ എട്ടരയോടെ പയറടുക്ക ഇറക്കത്തിലുള്ള വളവിലായിരുന്നു അപകടം. വീട്ടില്‍ നിന്നും ബന്തടുക്കയിലേക്ക് പോകുന്നതിനിടയിലാണ് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.വീഴ്ചയില്‍ റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് സാരമായി പരിക്കേറ്റ കൃഷ്ണനായക്കിനെ  നാട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.25 വര്‍ഷത്തിലധികമായി ചാമകൊച്ചിയിലെ പോസ്റ്റ് ഓഫീസില്‍ പോസ്റ്റുമാനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.പരേതനായ രാമനായക്  കാവേരി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രേമ, മക്കള്‍: അരുണാക്ഷി, ധന്യശ്രീ, പ്രശാന്ത്(ഗള്‍ഫ്), മരുമകന്‍: അച്ചുതന്‍ പയറടുക്ക. സഹോദരങ്ങള്‍: ചെനിയ നായക്ക്, ബാലകൃഷ്ണനായക്, ഹൊന്നമ്മ. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്ററ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.
Related News