Tuesday
11 Dec 2018

ഡല്‍ഹി വിമാനത്താവളത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

By: Web Desk | Thursday 30 August 2018 5:01 PM IST

ന്യൂഡല്‍ഹി: വിമാനത്താവളത്തിൽ വെച്ച് പവർ ബാങ്ക്പൊട്ടി തെറിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. പവര്‍ ബാങ്കിനെ ചൊല്ലി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും മാളവിക തിവാരിയെന്ന സ്ത്രീയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. 55-കാരിയായ യാത്രക്കാരിയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബഗേജിലുണ്ടായിരുന്ന പവര്‍ബാങ്ക് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ത്രീ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് പ്രകോപിതയായ  സ്ത്രീ പവര്‍ബാങ്കെടുത്ത് തറയിലേക്ക് എറിയുകയും ഉടനെ പവര്‍ബാങ്ക് പൊട്ടിത്തെറിക്കുകയുമായിരുന്നു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. വിമാനത്താവളത്തില്‍ കലഹമുണ്ടാക്കിയതിന് സ്ത്രീയെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍വിട്ടു. ഇവര്‍ ഒരു അഭിനേതാവാണെന്ന് അറിയിച്ച പോലീസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

Related News