നോട്ടുനിരോധനം വന്‍ദുരന്തം

അഭിമുഖം-II
നിരോധിക്കപ്പെട്ട നോട്ടുകളേക്കാള്‍ എളുപ്പത്തില്‍ പുതിയ നോട്ടുകളുടെ കള്ളനോട്ടുകള്‍ അച്ചടിക്കാമെന്ന് ഇതിനകം തെളിയിക്കപ്പെട്ടുകഴിഞ്ഞു. നോട്ട് നിരോധിച്ചതുകൊണ്ടുമാത്രം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാമെന്നത് വ്യാമോഹമല്ലേ? പുതിയ നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നതിന് തെളിവുകള്‍ നിരത്താന്‍ കേന്ദ്രസര്ക്കാരിനാകുമോ?
കെ കെ ശ്രീനിവാസന്
? നോട്ട് നിരോധനം ആര്‍ക്ക് വേണ്ടിയായിരുന്നു. യുപി അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ തെരഞ്ഞെടുപ്പ് പ്രചരണ ചെലവുകളെ ദുര്ബലപ്പെടുത്തുകയെന്നതായിരുന്നോ ഇതിലൂടെ മോഡി സര്‍ക്കാര്‍ ലക്ഷ്യംവച്ചത്
സാമ്പത്തികമായി മറ്റുള്ള രാഷ്ട്രീയ കക്ഷികളെ ദുര്ബലമാക്കുകയെന്നതിനേക്കാള് കള്ളപ്പണം തിരിച്ചുപിടിക്കുവാന്‍ തങ്ങള്‍ മഹാ കാര്യം ചെയ്തുവെന്ന പ്രതീതി സൃഷിച്ചെടുക്കുകയെന്ന തന്ത്രമാണ് തെരഞ്ഞെടുപ്പ് വേളയില്‍ നോട്ടുനിരോധനത്തിലൂടെ മോഡി പ്രയോഗിച്ചത്. നോട്ട് നിരോധനം പക്ഷേ വന്‍ ദുരന്തമാണെന്ന് ഇതിനകം തെളിഞ്ഞു. നോട്ട് നിരോധനം മൂലം ജിഡിപി രണ്ട് ശതമാനം താഴേക്ക് പതിച്ചു. അനൗപചാരിക തൊഴില്‍ മേഖലയില്‍ പതിനായിരക്കണക്കിനുപേരെ തൊഴില്‍രഹിതരാക്കി. രാജ്യത്ത് ചുരുങ്ങിയത് രണ്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടത്തിന് ഇത് വഴിയൊരുക്കി. സാധാരണക്കാരുടെ ജീവിതം ദുസഹമാക്കി.
? സര്‍ക്കാര്‍ അവകാശപ്പെടുമ്പോലെ നോട്ട് നിരോധനം കള്ളപ്പണം നിയന്ത്രണത്തിന് സഹായകരമായിട്ടുണ്ടോ
കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്ന് മോഡി സര്‍ക്കാര്‍ വീരവാദം മുഴക്കിയിരുന്നു. എത്ര കള്ളപ്പണം പക്ഷേ പുറത്തുകൊണ്ടുവന്നുവെന്നതിനെ പ്രതിയുള്ള വ്യക്തമായ വിശദീകരണമുണ്ടായിട്ടില്ല. മൂന്ന് കോടിയോളം 1000, 500 നോട്ടുകള്‍ ഇനിയും മടങ്ങിവന്നിട്ടില്ല. സഹകരണ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നു പറയുന്ന നിരോധിക്കപ്പെട്ട നോട്ടുകളുടെ എണ്ണവും മൂല്യവും എന്തെന്ന് വ്യക്തമാക്കപ്പെട്ടിട്ടുമില്ല. അതായത് കള്ളപ്പണം പുറത്തുകൊണ്ടവരുമെന്നുള്ള അവകാശവാദം പൊളിഞ്ഞുവെന്ന് ചുരുക്കം.
? ഇടയ്ക്ക് വച്ച് നോട്ട് നിരോധനത്തെ ക്യാഷ്ലെസ് ഇക്കോണമി എന്ന പ്രചരണത്തിലേയ്ക്ക് വഴിമാറ്റിയില്ലേ
അതെ, എല്ലാ അവകാശവാദങ്ങളും പൊളിഞ്ഞതോടെ ക്യാഷ്ലെസ് ഇക്കോണമിയുടെ പിറകെയായി പിന്നെ. ആദ്യം രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളല്ലേ ക്യാഷ്ലെസ് ആകേണ്ടത്? എന്തുകൊണ്ട് രാഷ്ട്രീയ കക്ഷികളെ ക്യാഷ്ലെസാക്കിക്കൂടാ? രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭ്യമാകുന്ന സംഭാവനകളുടെ സ്രോതസടക്കമുള്ള വിവരങ്ങള്‍ എന്തുകൊണ്ട് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നില്ല? ഫണ്ട് സ്വരൂപണത്തിലെ സുതാര്യതയില്ലായ്മ പൂര്‍വാധികം ശക്തിയോടെ തുടരുകയാണ്. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടുതല്‍ ഉദാരമാക്കി, മോഡി സര്‍ക്കാര്‍. വിദേശ സംഭാവന ക്രമീകരണ നിയമ പ്രകാരം കോര്‍പ്പറേറ്റ് ഫണ്ടിങ്ങിന് പരിധി നിശ്ചയിച്ചിരുന്നു. വാര്‍ഷിക ലാഭത്തിന്റെ 7.5 ശതമാനമെന്നതായിരുന്നു പരിധി. എന്നാലിപ്പോഴിത് എടുത്തുകളഞ്ഞിരിക്കുന്നു. ഇതിലൂടെ കണക്കില്ലാത്ത, സ്രോതസ് വെളിപ്പെടുത്താത്ത കോടികളുടെ സംഭാവനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടില്‍ കുമിഞ്ഞുകൂടുകയാണ്. ഇവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ക്യാഷ്ലെസാകുന്നില്ല. മറിച്ച് സാധാരണക്കാരാണ് നോട്ടുനിരോധനത്തിലൂടെ ക്യാഷ്ലെസായത്.
? മോഡി സര്‍ക്കാര്‍ അവകാശപ്പെട്ടപ്പോലെ നോട്ട് നിരോധനം കള്ളനോട്ട് വ്യാപനവും തീവ്രവാദ പ്രവര്‍ത്തനങ്ങളും കുറയുന്നതിന് സഹായകരമായിട്ടുണ്ടോ
കള്ളനോട്ടുകള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സഹായകരമാകുമെന്ന് ന്യായീകരണം നല്കിയവര് ഒരു കാര്യം മനസിലാക്കണം. നിരോധിക്കപ്പെട്ട നോട്ടുകളേക്കാള്‍ എളുപ്പത്തില്‍ പുതിയ നോട്ടുകളുടെ കള്ളനോട്ടുകള്‍ അച്ചടിക്കാമെന്ന് ഇതിനകം തെളിയിക്കപ്പെട്ടുകഴിഞ്ഞു. നോട്ട് നിരോധിച്ചതുകൊണ്ടുമാത്രം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാമെന്നത് വ്യാമോഹമല്ലേ. പുതിയ നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നതിന് തെളിവുകള്‍ നിരത്താന്‍ കേന്ദ്രസര്ക്കാരിനാകുമോ?
? കള്ളപ്പണം രാജ്യത്ത് നിന്ന് പുറത്തുപോകുന്നു. ശേഷമത് പാര്‍ട്ടിസിപേറ്ററി നോട്ടിലൂടെ ഓഹരി വിപണിയില്‍ തിരിച്ചെത്തപ്പെടുന്നില്ലേ
ഇപ്പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. നാല്പതിലധികം കമ്പനികളുടെ കള്ളപ്പണ വിനിമയത്തെപ്പറ്റി വ്യക്തമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ റവന്യൂ ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയിരുന്നു. അദാനി, എസ്ആര്‍ തുടങ്ങിയ കമ്പനികളുടെ കള്ളപ്പണ വിനിമയ രീതികളെക്കുറിച്ച് കൃത്യമായ വിവരങ്ങളുണ്ട്. പക്ഷേ ഇതിലൊന്നും നടപടികൡല്ല. പിന്നെ, താങ്കള്‍ പറഞ്ഞപോലെതന്നെ ഈ കള്ളപ്പണത്തിന്റെ വലിയൊരു ശതമാനം പാര്‍ട്ടിസിപേറ്ററി നോട്ട് മുഖേന വെള്ളപ്പണമായി ഓഹരിവിപണിയിലും വ്യാജ സ്ഥാപനങ്ങളുടെ മറവില്‍ വിദേശ നിക്ഷേപവുമായി തിരിച്ചെത്തുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സിംഗപ്പൂര്‍ ആസ്ഥാനമായ വ്യാജ കമ്പനിയുടെ മറവില്‍ 6530 കോടിയുടെ വിദേശ നിക്ഷേപമെത്തി. ഇത് സംബന്ധിച്ച് സിംഗപ്പൂര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഓഫീസും കള്ളപ്പണത്തെക്കുറിച്ചനേ്വഷിക്കുന്ന പ്രതേ്യക സംഘവും പൂര്‍ണവിവരങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കൈമാറിയതുമാണ്. ഇതുപോലെ തന്നെ അനില്‍ അംബാനിയുടെ നിക്ഷേപ രീതികളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഒരു വ്യാജ കമ്പനിയുടെ മറവില്‍ 715 മില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് അനില്‍ രാജ്യത്തെത്തിച്ചത്. ഇവിടെയും അനേ്വഷണങ്ങെളാന്നുമുണ്ടായില്ല. കള്ളപ്പണത്തിനെതിരായ ശക്തമായ നടപടിയെന്ന് പറഞ്ഞ മോഡിയും കൂട്ടരും കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതില്‍ പ്രതേ്യക ഉത്സാഹം കാണിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.
? അഴിമതി നിരോധനവുമായി ബന്ധപ്പെട്ട് വിസില്‍ ബ്ലോവേഴ്സ് പ്രൊട്ടക്ഷന്‍ നിയമത്തിന് എന്ത് സംഭവിച്ചു
പാര്‍ലമെന്റ് ഈ നിയമം പാസാക്കിയിട്ടുണ്ട്. പ്രസിഡന്റ് ഒപ്പുവച്ചിട്ടുമുണ്ട്. മോഡി സര്‍ക്കാര്‍ പക്ഷേ ഇതില്‍ ഭേദഗതികള്‍ വേണമെന്ന ശാഠ്യത്തിലാണ്. ഇതുകൊണ്ട് വിസില്‍ ബ്ലോവേഴ്സ് നിയമം വിജ്ഞാപനം ചെയ്യാതെ കഴിഞ്ഞ മൂന്നര വര്‍ഷമായി കെട്ടിപ്പൂട്ടിവച്ചിരിക്കുകയാണ്. വിസില്‍ ബ്ലോവേഴ്സ് ചൂണ്ടിക്കാണിക്കുന്ന അഴിമതിയെ വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താതിരിക്കുക. ഇനി അഥവാ അത് വെളിപ്പെടുത്തിയാല്‍ അത് ഔദേ്യാഗിക രഹസ്യനിയമത്തിന്റെ ലംഘനമാകുമെന്ന ഭേദഗതിക്കാണ് മോഡി സര്‍ക്കാരിന്റെ ശ്രമം. ഈ ഭേദഗതി നിലവില്‍ വന്നാല്‍ ഏതെങ്കിലും ഉദ്യോഗസ്ഥന് അഴിമതിക്കെതിരെ മുന്നോട്ടുവരുമോ? ഇല്ല. ഇവിെടയാണ് വിസില്‍ ബ്ലോവേഴ്സ് പ്രൊട്ടക്ഷന്‍ നിയമത്തെ ഇല്ലായ്മ ചെയ്യുകന്നെ മോഡി സര്‍ക്കാരിന്റെ ലക്ഷ്യം സാധൂകരിക്കപ്പെടുക.
? ലോക്പാലിന്റെ കാര്യത്തിലും ഇതു തന്നെയല്ലേ കാണുന്നത്
കഴിഞ്ഞ മൂന്നര വര്‍ഷമായിട്ടും കേന്ദ്രസര്‍ക്കാര്‍ ലോക്പാലിനെ നിയമിച്ചിട്ടില്ല. അഴിമതി നിരോധന നിയമത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുവാനുള്ള നിര്‍ദേശമാണ് ഇപ്പോള്‍ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത്. സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ അഴിമതിയാരോപണങ്ങളില്‍ ലോക്പാല്‍ അനേ്വഷണത്തിന് ഉത്തരവിടാന്‍ പാടില്ലെന്ന ഭേദഗതിയാണ് മോഡി സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. തങ്ങള്‍ക്കെതിരെ വരുന്ന അഴിമതിയാരോപണങ്ങള്‍ സര്‍ക്കാരിന്റെ തന്നെ അനുമതി വേണമെന്നതിന് പിന്നില്‍ ലോക്പാല്നിയമിക്കപ്പെടരുതെന്നുള്ള മോഡി സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയാണ് പ്രകടമാകുന്നത്. അഴിമതിക്കെതിരെ കുരിശുയുദ്ധമെന്ന് പറഞ്ഞവര്‍ അഴിമതിയെ ഊട്ടിവളര്‍ത്തുവാന്‍ സര്‍വ ശക്തിയും സാധ്യതകളും ഉപയുക്തമാക്കുകയാണെന്ന് ചുരുക്കം.
? സ്വകാര്യത മൗലീകാവകാശമാക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഹാദിയ കേസിന്റെ വിധി സുപ്രിംകോടതിക്ക് പുനഃപരിശോധിക്കേണ്ടിവരില്ലേ
ഹാദിയ കേസ് വിധി തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. 24 വയസുള്ള വ്യക്തിക്ക് സ്വന്തമായ തെരഞ്ഞെടുപ്പിന് അധികാരമില്ലെന്ന കണ്ടെത്തല്‍ വിരോധാഭാസമാണ്. എന്‍ഐഎ ഇതേക്കുറിച്ചുളള അനേ്വഷണ ത്തിലാണ്. ലൗജിഹാദിന്റെ പേരില്‍ ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംഘപരിവാര്‍ ബിജെപി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ ഹിതത്തിന് വിരുദ്ധമായി അനേ്വഷണ റിപ്പോര്‍ട്ട് എന്‍ഐഎയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പൗരന്മാര്ക്ക് മൗലീകവകാശം ഉറപ്പുനല്‍കുന്നു. എവിടെ ജീവിക്കണം, ആരുടെ കൂടെ ജീവിക്കണമെന്നതല്ലാം മൗലീകാവകാശമാണ്. ഇതിലിപ്പോള്‍ വ്യക്തിയുടെ സ്വകാര്യതയും കണ്ണിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹാദിയ കേസില്‍ തിരുത്തുണ്ടാകുമോ എന്ന് ഇനിയും കാണേണ്ടിയിരിക്കുന്നു.
? ആധാര്‍ കേസിന്റെ അന്തിമ വിധി എന്തായിരിക്കും, പ്രത്യേകിച്ചും സ്വകാര്യതയെ മൗലിക അവകാശമാക്കിയതോടെ
ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട ആശയ കുഴപ്പമുണ്ട്. സ്വകാര്യത ലംഘിക്കുന്നുവെന്ന
വ്യാഖ്യാനവും. ഇപ്പോഴത്തെ അവസ്ഥയില്‍ സ്വകാര്യതയുടെ ലംഘനമുണ്ടെന്ന് പറയാനാവില്ല. സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള രീതിശാസ്ത്രമാണ് ആധാര്‍ കാര്‍ഡ്. ഇന്‍കംടാക്സ് റിട്ടേണ്‍സ് സമര്‍പ്പിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇനി പക്ഷേ വസ്തു വില്‍പ്പനകള്‍ക്കും വാങ്ങലുകള്‍ക്കും ആധാര്‍ നിര്ബന്ധമാക്കപ്പെടുന്നുവെങ്കില് അതിനെ സ്വകാര്യതയുടെ ലംഘനമായി കണക്കാക്കം. പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെങ്കില്‍ അത് സ്വകാര്യതയുടെ ലംഘനമാണ്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിനു ഒഴിഞ്ഞുമാറുവാനുമാകില്ല.
? വിവര വിനിമയ സാങ്കേതിക വിദ്യയില്‍ സ്വകാര്യതയ്ക്ക് സ്ഥാനമുണ്ടോ. അമേരിക്കന്‍ നഗരങ്ങള്‍ ആസ്ഥാനമായുള്ള ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ഐടി സേവനദാതാക്കളുടെ സെര്‍വറുകളില്‍ നിന്ന് നമ്മുടെ ഇമെയിലുകളടക്കം എളുപ്പത്തില്‍ ചോര്ത്തിയെടുക്കപ്പെടുന്നില്ലേ
ശരിയാണ്, പറഞ്ഞപോലെ തന്നെ മൊബൈല്‍ ഫോണ്‍, ഇമെയില്‍ തുടങ്ങിയ വിവര വിനിമയ സാങ്കേതിക വിദ്യയുടെ ഉപയോക്താക്കള്‍ക്ക് സ്വകാര്യതയുണ്ടെന്ന് കരുതുന്നത് മൗഢ്യമാണ്. ജനങ്ങളുടെ സര്‍വ്വ വിവരങ്ങളും അതില്‍ ഒരുപക്ഷേ സ്വകാര്യമെന്ന് കരുതുന്ന വിവരങ്ങളും ഈ പുത്തന്‍ സാങ്കേതിക വിദ്യയിലൂടെ എളുപ്പത്തില്‍ ചോര്ത്തിയെടുക്കാവുന്നതാണെന്നു വ്യക്തമാണ്. അതിനാല്‍, സ്വകാര്യത പരിരക്ഷിക്കുന്നത് ഈ സൈബര്‍ യുഗത്തില്‍ ഒട്ടുമേ എളുപ്പമാവില്ല. അതു സാധ്യവുമല്ല.
(അവസാനിച്ചു)
നിരോധിക്കപ്പെട്ട നോട്ടുകളേക്കാള്‍ എളുപ്പത്തില്‍ പുതിയ നോട്ടുകളുടെ കള്ളനോട്ടുകള്‍ അച്ചടിക്കാമെന്ന് ഇതിനകം തെളിയിക്കപ്പെട്ടുകഴിഞ്ഞു. നോട്ട് നിരോധിച്ചതുകൊണ്ടുമാത്രം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാമെന്നത് വ്യാമോഹമല്ലേ? പുതിയ നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നതിന് തെളിവുകള്‍ നിരത്താന്‍ കേന്ദ്രസര്ക്കാരിനാകുമോ?