Monday
25 Jun 2018

ഉംറ നിർവഹിക്കാൻ പോയ മലയാളിസഹോദരിമാർക്ക് ദാരുണാന്ത്യം

By: Web Desk | Sunday 10 June 2018 10:25 AM IST

ദമ്മാം: ​ ഉംറ നിർവഹിക്കാൻ പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം പോസ്​റ്റിലിടിച്ച്​ സഹോദരികൾ മരിച്ചു. കുന്ദംകുളം സ്വദേശി വലിയകത്ത്​ വീട്ടിൽ ശാഹുൽ ഹമീദിന്റെ മക്കളായ ​ഫാത്തിമ (20), ആയിശ (14) എന്നിവരാണ്​ മരിച്ചത്​.

മദീനയിൽ നിന്ന്​ 120 കിലോമീറ്റർ അകലെ​ ഇവർ സഞ്ചരിച്ച വാഹനം പോസ്​റ്റിൽ ഇടിച്ചാണ്​ അപകടം. ദമ്മാമിൽ പഠിച്ചുകൊണ്ടിരുന്ന ഇവർ തുടർ പഠനത്തിന്​ നാട്ടിലായിരുന്നു. രണ്ടാഴ്​ച ​ മുമ്പാണ്​ ദമ്മാമിലെത്തിയത്​. ശാഹുൽ ഹമീദി​​​െൻറയും ഭാര്യ സൽമയുടെയും മക​ൻ ഹാറൂണിന്റെ യും പരിക്ക്​ അതിഗുരുതരമല്ല.

മദീനക്കടുത്ത്​ മീഖാത്തിലെ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ കിങ്​ ഫഹദ്​ ആശുപത്രിയിലേക്ക്​ മാറ്റും. മൃതദേഹം മദീനയിൽ ഖബറടക്കും.