Monday
25 Jun 2018

പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത

By: Web Desk | Tuesday 12 September 2017 9:43 AM IST

ദുബായ്: അവധിക്കാലം കഴിഞ്ഞു ഗള്‍ഫിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്കു കഴിഞ്ഞു. ഇനിവരുന്ന മൂന്നു മാസം ഓഫറുകളുടെ കാലമാണ്.

ഓഫ് സീസണിൽ യാത്രക്കാരെ ആകർഷിക്കാൻ ചരിത്രത്തിലാദ്യമായി കേരളത്തിലേക്ക് ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 50 കിലോഗ്രാം ബാഗേജ് അലവൻസുമായാണ് എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.

ഇക്കണോമി ക്ലാസുകാർക്കായി ഇന്നലെ ആരംഭിച്ച ആനുകൂല്യം ഒക്ടോബർ 31 വരെയാകും യാത്രക്കാർക്ക് ലഭിക്കുക. ഒരാൾക്ക് ചെക്ക്ഡ് ബാഗേജിൽ 50 കിലോഗ്രാം കൊണ്ടുപോകാമെങ്കിലും ഒരു ബാഗിൽ 32 കിലോയിൽ കൂടുതൽ പാടില്ലെന്നും മുന്നറിയിപ്പ് എയർ ഇന്ത്യ നൽകുന്നുണ്ട്.