Thursday
24 May 2018

പാകിസ്ഥാന് ആക്രമിക്കാന്‍ പ്രധാനമന്ത്രി അവസരമൊരുക്കുന്നു: ആനിരാജ

By: Web Desk | Sunday 11 February 2018 8:38 PM IST

പെരിന്തല്‍മണ്ണ : വരുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാക്കിസ്ഥാന് ഇന്ത്യയെ ആക്രമിക്കാന്‍ അവസരമൊരുക്കി കൊടുക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് സി പി ഐ ദേശീയ കൗണ്‍സില്‍ അംഗവും എന്‍ എഫ് ഐ ഡബ്ല്യു ജനറല്‍ സെക്രട്ടറി ആനിരാജ അഭിപ്രായപ്പെട്ടു. സി പി ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പെരിന്തല്‍മണ്ണ കോടതിപ്പടിയില്‍ നടന്ന ഫാസിസ്റ്റ് വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വാക്കു പാലിക്കാത്ത വഞ്ചകനാണ് നരേന്ദ്രമോഡി. മൊഴി ചൊല്ലുന്ന സ്ത്രീകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആളില്ലാതെ മുത്തലാഖ് ബില്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി. റഷ്യയിലെ ഫാസിസ്റ്റ് ഭരണത്തിനെതിരെ വിപ്ലവത്തിന് നേതൃത്വം കൊടുക്കുന്നത് അവിടുത്തെ വനിതകളാണെന്നും ആനിരാജ പറഞ്ഞു. നാലു വര്‍ഷത്തെ ഭരണത്തിനിടയില്‍ ജനാധിപത്യത്തേയും ബഹുസ്വരതയേയും അപകടത്തിലാക്കുന്ന നടപടിയാണ് പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായതെന്നു ആനിരാജ വ്യക്തമാക്കി. .പാര്‍ലമെന്റിനെ നമസ്‌കരിച്ച് അധികാരത്തില്‍ പ്രവേശിച്ച നരേന്ദ്ര മോഡി അധികാരത്തിലേറിയപ്പോള്‍ പാര്‍ലമെന്റിനേയും ജനാധിപത്യത്തേയും അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. പാര്‍ലമെന്റില്‍ ഏറ്റവും അവസാനമായി നടത്തിയ പ്രസംഗം അത് തെളിയിച്ചു.വാഗ്ദാനങ്ങള്‍ ഓരോന്നായി ലംഘിക്കുകയാണ്.ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് മന്‍കീ ബാത്തിലൂടെ പ്രധാനമന്ത്രി ഒളിച്ചോടുന്നത്.ഇതിനെതിരായ വമ്പിച്ച സ്ത്രീ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയണം – അവര്‍ പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ പി വസന്തം,അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. ആശ, പ്രൊഫ. പി. ഗൗരി, പി മൈമൂന, സുബൈദ ബക്കര്‍,പി സരോജിനി സംസാരിച്ചു.

Related News