Saturday
22 Sep 2018

ഒടുവില്‍ മാണിക്യ മലര്‍ സുപ്രീം കോടതിയില്‍

By: Web Desk | Monday 19 February 2018 7:13 PM IST

സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയ മാണിക്യ മലരായ പൂവി നായിക പ്രിയ പ്രകാശ് വാര്യർ സുപ്രീം കോടതിയെ സമീപിച്ചു. മത വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് ഗാനം ചിത്രീകരിച്ചതെന്ന പരാതിയായിരുന്നു ചിത്രത്തിനെതിരെയും പ്രിയയ്ക്കെതിരെയും പരാതി ഉയരാനുണ്ടായ കാരണം.

ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച ഗാനത്തിനെതിരെ മതവികാരം ഉയര്‍ന്നതും വിവാദങ്ങള്‍ക്ക് വിഷയമായി. തെലുങ്കാന പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണം എന്ന ആവശ്യവുമായാണ് പ്രിയ തിങ്കളാഴ്ച്ച സുപ്രീം കോടതിയെ സമീപിച്ചത്.

പ്രിയയെ കൂടാതെ ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലുവും നേരത്തെ തന്നെ കോടതിയെ സമീപിച്ചിരുന്നു .ഇസ്ലാം മത വികാരത്തെ ചോദ്യ൦ ചെയ്‌തെന്ന വാദങ്ങളെത്തുടര്‍ന്ന്  ഗാനം  യൂടൂബിൽ നിന്നും ഗാനം നീക്കം ചെയ്യുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. കോടതിയെ സമീപിച്ച പ്രിയ കേസ് എടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായും പറഞ്ഞു .

Related News