Thursday
13 Dec 2018

ക്ഷമ ചോദിച്ച് പ്രിയങ്ക

By: Web Desk | Monday 11 June 2018 10:16 AM IST

ന്യൂയോര്‍ക്ക്: ക്ഷമ ചോദിച്ച് പ്രിയങ്ക ചോപ്ര. ക്വാന്‍റികോ കുറ്റാന്വേഷണ സീരിയലിലെ വിവാദ എപ്പിസോഡിനു ക്ഷമ ചോദിച്ചാണ് പ്രിയങ്ക ചോപ്ര രംഗത്ത് വന്നത്. ഹോളിവുഡില്‍ പ്രിയങ്കയെ ഹിറ്റാക്കിയ ക്വാന്‍റികോ പരമ്പരയില്‍, ന്യൂയോര്‍ക്കില്‍ ബോംബ് സ്‌ഫോടനം പദ്ധതിയിടുന്ന യുഎസ് സര്‍വകലാശാലാ ഫിസിക്‌സ് പ്രഫസറെ ഇന്ത്യക്കാരനായി ചിത്രീകരിച്ചതിന് എബിസി ചാനല്‍ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് നടിയുടെ ക്ഷമാപണം. സീരിയലില്‍ എഫ്ബിഐ ഏജന്‍റായ അലെക്സ് പാരിഷിന്‍റെ വേഷമാണ് പ്രിയങ്കക്ക്. വിവാദത്തെ തുടര്‍ന്ന് ഈ ഭാഗം ഇന്ത്യയില്‍ സംപ്രേഷണം ചെയ്തിരുന്നില്ല.