Sunday
24 Jun 2018

പ്രിയങ്ക ഗാന്ധിയെ ഡിസ്ചാര്‍ജ് ചെയ്തു

By: Web Desk | Wednesday 30 August 2017 9:23 PM IST

ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന പ്രിയങ്ക ഗാന്ധി വന്ദ്രയെ ഡിസ്ചാര്‍ജ് ചെയ്തു. ഓഗസ്റ്റ് 23 നാണ് പ്രിയങ്കയെ ഡെങ്കി ബാധിച്ച് ന്യുഡല്‍ഹിയിലെ സര്‍ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയ്ക്കു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.
ഇതിനകം 945 രോഗികള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 435 രോഗികളും ഡല്‍ഹിയില്‍ നിന്നുള്ളവരാണ്. ബാക്കി 510 ഡല്‍ഹിയിലെ അയല്‍ സംസ്ഥാനങ്ങളില്‍പ്പെട്ടവരാണ്.