Wednesday
22 Nov 2017

മിനിറ്റുകൾക്കുള്ളിൽ വിസ വാഗ്ദാനവുമായി യുഎഇ

By: Web Desk | Wednesday 2 August 2017 2:45 PM IST

യുഎഇ വിസ ഇനി മുതല്‍ വെറും പത്തു മിനിട്ടിനുള്ളില്‍ അപേക്ഷകര്‍ക്ക് ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്‍ കീഴിലുള്ള ജനറല്‍ ഡയക്ടറേറ്റ് ഓഫ് റെസിഡന്‍സിയും ഫോറിന്‍ അഫയേഴ്‌സും ചേര്‍ന്നൊരുക്കുന്ന സ്മാര്‍ട് സംവിധാനമാണിത്.  ആഭ്യന്തര മന്ത്രാലയത്തിന്‍ കീഴിലുള്ള ജനറല്‍ ഡയക്ടറേറ്റ് ഓഫ് റെസിഡന്‍സിയും ഫോറിന്‍ അഫയേഴ്‌സും ചേര്‍ന്നൊരുക്കുന്ന സ്മാര്‍ട് സംവിധാനമാണിത്. ഇതിനായി ഇ ചാനലുകൾ രൂപീകരിച്ചിട്ടുണ്ട്. യു.എ.ഇ 2021 വിഷൻ എന്ന ഭാഗമായാണ് ഇ-ചാനലുകൾ. അവതരിപ്പിച്ചത്

എൻട്രി പെർമിറ്റ്, താമസ വീസ നടപടിക്രമങ്ങൾ തുടങ്ങിയവ അതിവേഗത്തിൽ സുതാര്യമായി പൂർത്തിയാക്കാൻ കഴിയുന്ന സ്‌മാർട് സേവനമാണിത് . അറബ് പൗരന്മാർക്കും താമസക്കാർക്കും ഒരുപോലെ സൗകര്യമാകുന്ന തീരുമാനം, തുറമുഖങ്ങളിലെ നടപടിക്രമങ്ങളും കൂടുതൽ എളുപ്പമാക്കും. പുതിയ സംവിധാനം വഴി വിവിധ സർക്കാർ വകുപ്പുകൾക്ക് ഈ വിവരങ്ങൾ ഇലക്‌ട്രോണിക് ശൃംഖല വഴി കൈമാറുകയും ചെയ്യും.

ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും ഈ സംവിധാനം പ്രവർത്തിക്കുക. സർക്കാർ സ്‌ഥാപനങ്ങളിൽ വിവിധ സേവനങ്ങൾ തേടി എത്തുന്നവരുടെ എണ്ണത്തിൽ അടുത്തവർഷം 80% കുറവു വരുത്താൻ ഉദ്ദേശിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Related News