Wednesday
19 Sep 2018

സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മികച്ചവർ വേശ്യകൾ

By: Web Desk | Wednesday 6 June 2018 12:45 PM IST

പട്ന : സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മികച്ചവർ വേശ്യകളാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എം എല്‍ എ. ഉത്തര്‍ പ്രദേശിലെ റൊഹാനിയ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ സുരേന്ദ്ര സിങാണ് വേശ്യകള്‍ സര്‍ക്കാരുദ്യോഗസ്ഥരേക്കാള്‍ മികച്ചവരാണെന്ന വിവാദ പരാമർശം നടത്തിയത്. പണത്തിനുവേണ്ടിയാണെങ്കിലും അവരുടെ പണി കൃത്യമായി ചെയ്യും. അവര്‍ നമ്മളെ സന്തോഷിപ്പിക്കാന്‍ സ്റ്റേജില്‍ നൃത്തം ചെയ്യുകയും ചെയ്യും.  അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം വാങ്ങിക്കുമെങ്കിലും ജോലി കൃത്യമായി ചെയ്യുമെന്ന് ഉറപ്പ് തരില്ലെന്നും സുരേന്ദ്ര സിങ് പറഞ്ഞു. ഇതിനു മുൻപും എംഎൽഎ ഇത്തരത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. പീഡനങ്ങള്‍ വര്‍ധിക്കുന്നതില്‍ സ്മാർട്ട് ഫോണുകളയേയും  മാതാപിക്കളെയും കുറ്റപ്പെടുത്തി കൊണ്ടും. സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ കോഴ ആവശ്യപ്പെട്ടാല്‍ ഉടനെ അവരെ അടിച്ചുവീഴ്ത്തണമെന്നും കോഴ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ എടുത്തുവെക്കണ മെന്നും  അനുയായികകളോട് ആവശ്യപ്പെട്ടത് വിവാദം സൃഷ്ടിച്ചിരുന്നു.

Related News