Friday
20 Jul 2018

മുട്ടയുടെ വെള്ളയിലുണ്ട് നിങ്ങൾ അറിയാത്ത ഈ ഗുണങ്ങൾ

By: Web Desk | Wednesday 30 May 2018 3:59 PM IST

ആരോഗ്യഗുണങ്ങൾ കൊണ്ട്​ മുട്ട നമ്മുടെ പ്രാതലിലെ പ്രധാന വിഭവമാണ്​. ഒാംലെറ്റ്, ബുള്‍സൈ,  മുട്ട പുഴുങ്ങിയത് എന്നിവയെല്ലാം പ്രധാന മുട്ട വിഭവങ്ങളാണ്. കൊളസ്ട്രോളിനെ പേടിച്ച് മുട്ടയെ പാടെ അവഗണിക്കുന്നവരും ഉണ്ട്. മുട്ട പൂർണമായും കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുന്നത്​ കലോറി അളവ്​ കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ്​ കുറക്കാനും സഹായിക്കും. നമ്മൾ അവഗണിക്കുന്ന മുട്ടയുടെ വെള്ളയുടെ ഏതാനും ഗുണങ്ങൾ ഇതാ:

1 . കൊളസ്​ട്രോൾ മുക്​തം; 

മുട്ടയിൽ നിന്ന്​ മഞ്ഞ നീക്കിയാൽ അവ കൊളസ്​ട്രോൾ മുക്തമായി. അതിനാൽ, ആർക്കെങ്കിലും ഉയർന്ന കൊളസ്​ട്രോൾ ഉണ്ടെങ്കിൽ മുട്ടയുടെ വെള്ള കഴിക്കുക. ഇതുവഴി ഹൃദ്രോഗ സാധ്യത കുറയുകയും കൊളസ്​ട്രോൾ നിലയിൽ മാറ്റം വരാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും.

2. പ്രോട്ടീൻ സമ്പന്നം; 

മുട്ട പൂർണമായും പ്രോട്ടീനിനാൽ സമ്പന്നമാണ്​. മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീൻ നിറഞ്ഞവയാണ്​. ഉയർന്ന പ്രോട്ടീൻ അളവ്​ ശരീര പേശികളെ ശക്തിപ്പെടുത്തും.

3. കുറഞ്ഞ കലോറി; 

ഉയർന്ന കലോറി ഭക്ഷണങ്ങളിൽ മുന്നിൽ അല്ല മുട്ട. മഞ്ഞ നീക്കുന്നതോടെ മുട്ട കുറഞ്ഞ കലോറി ഭക്ഷണമായി മാറുന്നു. നിങ്ങൾ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുട്ട പൂർണമായി കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുക.

4. രക്ത സമ്മർദ്ദം താളം തെറ്റില്ല; 

മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തി​ന്‍റെ സാന്നിധ്യം രക്ത സമ്മർദ്ദം കുറക്കാൻ സഹായിക്കും. ശരീരത്തി​ന്‍റെ ശരിയായ പ്രവർത്തനത്തിന്​ ഇലക്​ട്രോലൈറ്റായി പ്രവർത്തിക്കുന്ന ധാതുവാണ്​ പൊട്ടാസ്യം. അമേരിക്കൻ കെമിക്കൽ സൊസൈറ്റി നടത്തിയ പഠന പ്രകാരം മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന ആർവിപിഎസ്​എൽ എന്നറിയപ്പെടുന്ന പെപ്​റ്റൈഡ്​ എന്ന പ്രോട്ടീൻ ഘടകം രക്തസമ്മര്‍ദ്ദം കുറക്കാൻ സഹായിക്കുന്നു.

5.  ഹൃദ്രോഗ സാധ്യത കുറയുന്നു; 

പൊട്ടാസ്യം രക്ത സമ്മർദ്ദം കുറക്കുന്നതോടെ ഹൃ​ദ്രോഗ സാധ്യതയും ഇല്ലാതാകുന്നു. ഹൃദയ ധമനികളെ വികസിപ്പിച്ചു നിർത്താൻ ഇവ സഹായിക്കുകയും അതുവഴി രക്തത്തിന്‍റെ ഒഴുക്ക്​ സുഗമമാവുകയും ചെയ്യും.

6. വിറ്റാമിനുകളുടെ സാന്നിധ്യം; 

വിറ്റാമിൻ എ, ബി12, ഡി എന്നിവ അടങ്ങിയതാണ്​ മുട്ടയുടെ വെള്ള. റിബോ​ഫ്ലേവിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ബി2 പ്രായാധിക്യം കാരണമുണ്ടാകുന്ന പേശികളിലെ ശക്​തിക്ഷയം, തിമിരം, മൈഗ്രേൻ എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.