Wednesday
17 Jan 2018

മോഡിക്ക് പ്രതിഷേധക്കത്തുകള്‍ 1000 നാപ്കിനുകളില്‍

By: Web Desk | Wednesday 10 January 2018 9:50 PM IST

ന്യൂഡല്‍ഹി : സാനിട്ടറി നാപ്കിനുകള്‍ക്ക് മേല്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ നയത്തിനെതിരെ നാപ്കിനുകളില്‍ കത്ത് തയ്യാറാക്കി സാമൂഹ്യപ്രവര്‍ത്തകര്‍. 12 ശതമാനമാണ് നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ജിഎസ്ടി. ആര്‍ത്തവകാല ശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് 1000 നാപ്കിനുകളില്‍ കത്തായി പ്രധാനമന്ത്രിയ്ക്ക് ലഭിക്കുക.

നിലവില്‍ ആഡംബര വസ്തുക്കളുടെ കീഴിലാണ് നിത്യോപയോഗ സാധനമായ നാപ്കിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നാപ്കിനുകള്‍ക്ക് സബ്‌സിഡി നല്‍കേണ്ടതിന് പകരമാണ് ഉയര്‍ന്ന ജി എസ് ടി ഈടാക്കുന്നത്. ഇതിനെതിരെയാണ് ഈ ക്യാമ്പയിന്‍. സാനിട്ടറി നാപ്കിനുകളെ ജി എസ് ടിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യപ്പെട്ടാണ് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള സമൂഹിക പ്രവര്‍ത്തകര്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിക്കുന്നത്.
സാനിട്ടറി നാപ്കിനുകള്‍ സൗജന്യമായി ലഭ്യമാക്കണമെന്ന ആവശ്യവും പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. ഒരാഴ്ച മുമ്പ് ആരംരംഭിച്ച ക്യാമ്പയിന് സാമൂഹികമാധ്യമങ്ങളില്‍ വന്‍പിന്തുണ ലഭിക്കുന്നുണ്ട്.
മാര്‍ച്ച് മൂന്നോടെ ആയിരം നാപ്കിനുകള്‍ പ്രധാനമന്ത്രിക്ക് അയക്കുമെന്നും ക്യാമ്പയിന്‍ അംഗം പറഞ്ഞു.