Monday
19 Nov 2018

കെ ടി ജലീലിനു നേരെ കരിങ്കൊടി പ്രതിഷേധം 

By: Web Desk | Tuesday 6 November 2018 5:25 PM IST

കോഴിക്കോട്: മന്ത്രി കെ ടി ജലീലിന് നേരേ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം ഉള്‍പ്പടെയുള്ള നേതാക്കളാണ് ഇന്ന് രാവിലെ ചേവായൂർ സിജി ക്യാമ്പസിനുസമീപത്തുവച്ച് കരിങ്കൊടിയുമായി മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി വീണത്. ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ ടി ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് കുതിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. സംഭവത്തില്‍ എട്ട് പ്രവര്‍ത്തകര്‍ക്കെതിരേ ചേവായര്‍ പൊലീസ് കേസെടുത്തു. അറസ്റ്റു രേഖപ്പെടുത്തിയശേഷം ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ബന്ധുനിയമനവിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതിഷേധ സാധ്യതകണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

Related News