Tuesday
20 Nov 2018

ട്രംപിനെതിരെ വനിത സ്റ്റാച്യൂഓഫ് ലിബര്‍ട്ടിയില്‍ കയറി ഭീഷണിമുഴക്കി

By: Web Desk | Thursday 5 July 2018 9:52 AM IST

ട്രംപിനെതിരെ പ്രതിഷേധവുമായി സ്റ്റാച്യൂഓഫ് ലിബര്‍ട്ടിയില്‍ കയറി ഭീഷണിമുഴക്കിയ വനിതയെ നാലുമണിക്കൂര്‍ ശ്രമത്തിനുശേഷം അനുനയിപ്പിച്ചു താഴെ ഇറക്കി.

കുടിയേറ്റ കുടുംബങ്ങള്‍ക്കെതിരെയുള്ള അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തിനെതിരെ മുദ്രാവാക്യങ്ങളുമായാണ് ഇവര്‍ ബുധനാഴ്ച പ്രതിമയുടെ പീഠത്തില്‍ കയറിയത്. ഉയരൂ പ്രതിരോധിക്കൂ എന്ന മുദ്രാവാക്യം പ്രിന്‌റ് ചെയ്ത ടീഷര്‍ട്ട് അണിഞ്ഞ സ്ത്രീ നേരത്തേ പ്രതിമക്കുതാഴെ  നടന്ന പ്രതിഷേധത്തില്‍ അറസ്റ്റുചെയ്ത ആറുപേരുടെ കൂട്ടാളിയാണെന്നാണ് കരുതുന്നത്. ‘അബോളിഷ് ഐസ് ‘(ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് -ഐസ്)എന്ന മുദ്രാവാക്യം കുടിയേറ്റകുടുംബങ്ങളിലെ കുട്ടികളെ മാറ്റി പീഡിപ്പിക്കുന്നതിനെതിരെയായിരുന്നു. നാലുമണിക്കൂര്‍ നീണ്ട ശ്രമത്തിനുശേഷമാണ് ഇവരെ കെട്ടിതാഴെ ഇറക്കിയത്. ഈസമയം സഞ്ചാരികളുടെ പ്രവേശനവും തടസപ്പെട്ടു.

കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപിന്റെ സീറോ ടോളറന്‍സ് പോളിസി വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്. കുടിയേറ്റക്കാരുടെ കുട്ടികളുടെ വേര്‍തിരിക്കല്‍ രാജ്യാന്തര വിമര്‍ശനത്തിനിടയാക്കിയപ്പോള്‍ ചെറിയ ക്രമീകരണങ്ങളും ആശ്വാസനടപടികളും സ്വീകരിച്ചുവെന്നല്ലാതെ പീഡന നയത്തിന് തെല്ലും അയവുണ്ടായിട്ടില്ലെന്നതാണ് പ്രതിഷേധം പടരാന്‍കാരണം.

Related News