Wednesday
19 Sep 2018

നാട്ടുകാരുടെ പ്രതിഷേധം: പഞ്ചായത്ത് കൃഷി ഓഫിസറെ സ്ഥലം മാറ്റി

By: Web Desk | Monday 12 March 2018 8:41 PM IST

മാനന്തവാടി: തിരുനെല്ലി കൃഷി ഓഫിസര്‍ ജിബി രജനിക്കെതിരെ നാട്ടുകാരുടെ
പ്രതിഷേധം. പഞ്ചായത്തിന്‍റെ പദ്ധതി നടത്തിപ്പുമായി സഹകരിക്കാത്തതില്‍
പ്രതിഷേധിച്ചാണ് ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധം ഉയര്‍ത്തിയത്.
പ്രസിഡന്‍റിനെയും, ഭരണസമിതിയേയും വെല്ലുവിളിക്കുന്ന കൃഷി ഓഫിസറുടെ
നിസ്സഹകരണം കാരണം ഉല്‍പ്പാദന മേഖലയുടെ 15 ശതമാനം പോലും ചെലവഴിക്കാന്‍
കഴിഞ്ഞിട്ടില്ല. ഇതു ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറാകാത്തതിനെ
തുടര്‍ന്നാണ് ഇന്ന് ഉച്ചയോടെ ഉപരോധം ആരംഭിച്ചത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍
കൃഷി ഓഫിസര്‍ പിഎച്ച് മെഹ്‌റുബാന്‍റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍
സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്‍റ് മായാദേവി, വൈസ് പ്രസിഡന്റ് പിവി
ബാലകൃഷ്ണന്‍, ടിസി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന
ചര്‍ച്ചക്കൊടുവിലാണ് സ്ഥലം മാറ്റാനുളള തീരുമാനം കൈകൊണ്ടത്.

Related News