Thursday
22 Feb 2018

പ്രതിഷേധ പ്രകടനം നടത്തി

By: Web Desk | Wednesday 6 September 2017 7:55 PM IST

മാനന്തവാടി :

 മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സാംസ്ക്കാരിക പ്രവർത്തകരുടെ സഹകരണത്തോടെ മാനന്തവാടിയിൽ കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടി പ്രതിഷേധ പ്രകടനം നടത്തി.പ്രസ്സ് ക്ലബ്ബ് പരിസരത്ത് നിന്ന് പ്ലക്കാഡുമേന്തി നഗരം ചുറ്റിയ പ്രകടനം ഗാന്ധി പാർക്കിൽ സമാപിച്ചു.വിവിധ കക്ഷി നേതാക്കളായ ഇ ജെ ബാബു, ജോണി മറ്റത്തിലാനി, എൽ സോമൻ നായർ ,കബീർ മാനന്തവാടി, സലീംകുമാർ, സാംസ്ക്കാരിക പ്രവർത്തകരായ ജോസ് സെബാസ്റ്റ്യൻ, ജോസഫ് എം വർഗീസ്, ഫ്രാന്‍സിസ് ബാബു, എ ജെ ചാക്കോ, പത്രപ്രർത്തകരായ അശോകൻ ഒഴക്കോടി, ലത്തീഫ് പടയൻ, അബ്ദുള്ള പളളിയാൽ, ജസ്റ്റിൻ ചെഞ്ചട്ടയിൽ, നവീൻമോഹൻ, സത്താർ ആലാൻ റിനീഷ് ആര്യപ്പള്ളി എന്നിവർ നേതൃത്വം നൽകി.